മലയാളി പ്രേക്ഷകരുടെ മനസ്സിൽ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഇടംനേടിയ താരമാണ് ഹണി റോസ്. സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം . ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ മേഖലയിലേയ്ക്കെത്തിയത്.honey rose about social media atack
ട്രിവാൻഡ്രം ലോഡ്ജ്, അവരുടെ രാവുകൾ, കനൽ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ചങ്ക്സ്, ഇട്ടിമാണി, യു ടൂ ബ്രൂട്ടസ് തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. ഏത് സിനിമകളിലാണെങ്കിലും വളരെ മനോഹരമായാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തിട്ടുള്ളത്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങൾക്കും മറുപടി നല്‍കി നല്‍കുകയാണ് ഹണി റോസ്.
സോഷ്യല്‍ മീഡിയ എന്തും പറഞ്ഞോട്ടെ താനെതൊന്നും കാര്യമാക്കുന്നില്ല എന്നാണ് ഹണി റോസ് പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ടെന്‍ഷന്‍ അടിച്ചും വിഷമിച്ചും ഇരുന്നാല്‍ തന്റെ ജീവിതം തന്നെ ബുദ്ധിമുട്ടിലാകും. അതുകൊണ്ടുതന്നെ താന്‍ അതൊന്നും ശ്രദ്ധിക്കാറില്ല എന്നും താരം പറയുന്നു