മലയാളി പ്രേക്ഷകരുടെ മനസ്സിൽ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഇടംനേടിയ താരമാണ് ഹണി റോസ്. സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം . ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ മേഖലയിലേയ്ക്കെത്തിയത്.honey rose about sound
ട്രിവാൻഡ്രം ലോഡ്ജ്, അവരുടെ രാവുകൾ, കനൽ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ചങ്ക്സ്, ഇട്ടിമാണി, യു ടൂ ബ്രൂട്ടസ് തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. ഏത് സിനിമകളിലാണെങ്കിലും വളരെ മനോഹരമായാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തിട്ടുള്ളത്.
ഇപ്പോളിതാ ഭാവി പങ്കാളിയെക്കുറിച്ചുളള സങ്കൽപ്പങ്ങൾ തുറന്നു പറയുകയാണ് താരം.
ഹണി റോസിന്റെ വാക്കുകൾ ഇങ്ങനെ..
‘ഞാൻ സിനിമയിൽ വന്ന കാലം മുതൽക്കേ ഉദ്ഘാടനങ്ങൾക്ക് പോകുമായിരുന്നു. കൊവിഡ് കഴിഞ്ഞതിന് ശേഷമാണ് ഏറ്റവും അധികം ആളുകൾ ശ്രദ്ധിച്ച് തുടങ്ങിയത്. യൂട്യൂബ് ചാനലുകൾ കാരണമാണ് കൂടുതൽ പ്രശസ്തി ലഭിച്ചത്. ജുവലറികളും തുണിക്കടകളും മാത്രമല്ല ഉദ്ഘാടനം ചെയ്തിട്ടുളളത്. പെട്രോൾ പമ്പ് ഉദ്ഘാടനം ചെയ്യാനും എനിക്ക് കോൾ വന്നിട്ടുണ്ട്. അത് എന്തിനാണെന്ന് അറിയില്ല.
അതേസമയം പങ്കാളിയെക്കുറിച്ചുളള സങ്കൽപ്പങ്ങളും ഹണി വെളിപ്പെടുത്തി. ‘ഒരു പ്രണയം ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ആരെയും പ്രണയിക്കുന്നില്ല. നല്ലൊരാൾ വന്നാൽ വിവാഹം കഴിക്കും. എനിക്ക് ചേരുന്ന ഒരാളാകണം. ആ വ്യക്തിയെ കാണുമ്പോൾ എനിക്ക് മനസിലാകും. ഒരു വൈബുണ്ടാകണം. വീട്ടുകാർ കണ്ടുപിടിച്ചാൽ നല്ലതാണ്. വലിയ സങ്കൽപ്പങ്ങളൊന്നുമില്ല. കുട്ടിക്കാലത്ത് സങ്കൽപ്പങ്ങൾ ഒരുപാടുണ്ടായിരുന്നു. നമ്മുടെ ആഗ്രഹങ്ങൾക്ക് തടസം നിൽക്കുന്ന ഒരു വ്യക്തിയായിരിക്കരുത്. സ്വാർത്ഥത ഉണ്ടാകരുത്.
സൗന്ദര്യരഹസ്യങ്ങൾ എന്നുപറയാൻ വലുതായിട്ടൊന്നുമില്ല. ഷൂട്ടിംഗും ഉദ്ഘാടനങ്ങളൊന്നുമില്ലെങ്കിൽ നേരത്തെ എഴുന്നേൽക്കും, കൂടുതലും മുറിയിലായിരിക്കും സമയം ചെലവഴിക്കുന്നത്. കുറച്ച് ചെടികൾ വളർത്തുന്നുണ്ട്. അതിനെ പരിപാലിക്കും. തൊടുപുഴയിൽ ചെറിയൊരു പഴത്തോട്ടമുണ്ട്. അവിടെ പോകും. വർക്കൗട്ട് ചെയ്യുന്നത് വൈകുന്നേരമാണ്. വീട്ടിൽ ജിമ്മിലുളള മിക്ക സാധനങ്ങളുമുണ്ട്. അധികം ജിമ്മിൽ വർക്കൗട്ടിന് പോകാറില്ല’- താരം പറഞ്ഞു.