Friday, April 25, 2025
spot_imgspot_img
HomeNewsIndiaസിനിമാ റിവ്യൂ ബോംബിങ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സിനിമാ റിവ്യൂ ബോംബിങ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സംവിധായകൻ മുബീൻ റൗഫ് നൽകിയ സിനിമാ റിവ്യൂ ബോംബിംഗ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.വിഷയത്തിൽ കേന്ദ്ര സർക്കാർ ഇന്ന് നിലപാട് അറിയിച്ചേക്കും.

High Court will consider the petition seeking to stop the movie review bombings

അജ്ഞാത റിവ്യൂ സിനിമകൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനെതിരെ കർശന നടപടിയെടുക്കണമെന്നാണ് ഹൈക്കോടതി നിർദേശം. റിവ്യൂ ബോംബിങ്ങിനു നിയന്ത്രണം കൊണ്ടുവരണം എന്നാണ് അമിക്കസ് ക്യൂറി ഹൈക്കോടതിയെ അറിയിച്ചത്. കുറേ ആളുകളുടെ വർഷങ്ങളോളം നീണ്ട സ്വപ്നവും അധ്വാനവുമാണ് സിനിമ. റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം സിനിമ കാണുക പോലും ചെയ്യാതെ ഓൺലൈൻ പ്ലാറ്റഫോമുകളിലും സോഷ്യൽ മീഡിയയിലും നെഗറ്റീവ് റിവ്യൂകൾ പ്രചരിപ്പിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരണം എന്നാണ് ഹർജിയിലൂടെ ആവശ്യപ്പെട്ടത്. ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് മുബീൻ റൗഫ്.

നെഗറ്റീവ് റിവ്യൂ ഇടാതിരിക്കാൻ റിലീസിന് മുൻപ് സിനിമയുടെ നിർമ്മാതാവിനെയും പിന്നണി പ്രവർത്തരെയും വിളിച്ച് പണമാവശ്യപ്പെടുന്ന അവസ്ഥയാണ് ഇപ്പോൾ എന്ന് പരാതിക്കാരൻ ആരോപിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലെ സിനിമ റിവ്യൂവിന് കൃത്യമായ നിയന്ത്രണം കൊണ്ടുവരണം എന്നും ഹർജിക്കാരൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments