Sunday, January 26, 2025
spot_imgspot_img
HomeNewsശബരിമലയിൽ ദിലീപിന് വിഐപി പരിഗണന ലഭിച്ചതെങ്ങനെയെന്ന് ഹൈക്കോടതി;'വിഷയം ചെറുതായി കാണാനാകില്ല',ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി

ശബരിമലയിൽ ദിലീപിന് വിഐപി പരിഗണന ലഭിച്ചതെങ്ങനെയെന്ന് ഹൈക്കോടതി;’വിഷയം ചെറുതായി കാണാനാകില്ല’,ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി

കൊച്ചി: ശബരിമലയില്‍ നടൻ ദിലീപ് വിഐപി പരിഗണനയിൽ ദർശനം നടത്തിയ സംഭവത്തില്‍ വിമർശനവുമായി ഹൈക്കോടതി. വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ കോടതി, ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി.High Court criticizes Dileep’s VIP treatment at Sabarimala

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാനും കോടതി നിർദേശിച്ചു. ഉച്ചയ്ക്ക് 12.30 ന് മറുപടി അറിയിക്കണമെന്നാണ് ദേവസ്വം ബോർഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇന്നലെയാണ് നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തിയത്. വ്യാഴാഴ്‌ച നടയടക്കുന്നതിന് തൊട്ടുമുൻപാണ് ദിലീപ് ദർശനം നടത്തിയത്. ഹരിവരാസനം കീർത്തനം പൂർത്തിയായി നടയടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. കഴിഞ്ഞ വര്‍ഷങ്ങളിലും നടൻ ശബരിമല ദര്‍ശനം നടത്തിയിരുന്നു.

വിഐപി ഭക്തരെ ഇതിന് മുൻപും കോടതി വിമർശിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് ദിലീപിന്റെ വിഐപി ദർശനം ശ്രദ്ധയിൽപ്പെട്ടത്.നിലയ്‌ക്കലെത്തിയാൽ എല്ലാവരും സാധാരണ ഭക്തരാണെന്നും കോടതി നേരത്തെ ഓർമിപ്പിച്ചിരുന്നു. ഇതിനിടയിലാണ് ദിലീപിന്റെ വിഐപി ദർശനം. സംഭവം ദേവസ്വം ബോർഡിനെ വെട്ടിലാക്കിയിരിക്കുകയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments