മലപ്പുറം: തിരൂരിൽ ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ കോഴിത്തലയെന്ന പരാതിയുമായി അധ്യാപിക. തിരൂര്‍ ഏഴൂര്‍ പി.സി പടിയിലെ കളരിക്കല്‍ പ്രതിഭയ്ക്കാണ് ബിരിയാണിയിൽ നിന്ന് കോഴിത്തല ലഭിച്ചത്.
മുത്തൂരിലെ പൊറോട്ട സ്റ്റാളില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ബിരിയാണി ഓര്‍ഡര്‍ ചെയ്തത്.
രണ്ട് ബിരിയാണി കുട്ടികള്‍ കഴിച്ചു കഴിഞ്ഞ ശേഷം മൂന്നാമത്തെ പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് കോഴിത്തല കണ്ടത്.
സംഭവത്തില്‍ തിരൂര്‍ നഗരസഭ ആരോഗ്യവിഭാഗത്തിനും ഫുഡ് സേഫ്റ്റി ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പരപ്പേരി സ്വാശ്രയകോളേജിലെ അദ്ധ്യാപികയാണ് പ്രതിഭ. വൃത്തിയാക്കുകയോ വേവിക്കുകയോ ചെയ്യാത്ത നിലയിലായിരുന്നു കോഴിത്തല ബിരിയാണിയില്‍ കിടന്നിരുന്നതെന്ന് യുവതി പറഞ്ഞു. സംഭവത്തില്‍ നടപടിയെടുക്കുമെന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍ എം എൻ ഷംസിയ പറഞ്ഞു.