കൊച്ചി: നാവികസേനാ ഹെലികോപ്‌ടര്‍ അപകടത്തില്‍പ്പെട്ട് ഒരു ഉദ്യോഗസ്ഥൻ മരിച്ചു. കൊച്ചിയില്‍ പരിശീലന പറക്കലിനിടെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.
ദക്ഷിണനാവിക കമാൻഡ് ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡയിലെ റണ്‍വേയിലാണ് അപകടമുണ്ടായത്.
റണ്‍വേയില്‍ വച്ചു ഹെലികോപ്റ്ററിന്റെ റോട്ടര്‍ ബ്ലേഡ് തട്ടിയാണ് അപകടം.
അപകടസമയത്ത് രണ്ടു പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവര്‍ സുരക്ഷിതരാണെന്നാണു റിപ്പോര്‍ട്ട്. സാങ്കേതിക തകരറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
നേരത്തെ പരിശീലന പറക്കലിനിടെ നാവിക സേനയുടെ ചേതക്ക് ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍പ്പെട്ടതെന്നായിരുന്നു പുറത്തുവന്ന വിവരം.