Friday, April 25, 2025
spot_imgspot_img
HomeNewsKerala Newsഹെലന്‍ ഇനി ഓര്‍മകളില്‍ : യാത്രാമൊഴിയേകി നാട്

ഹെലന്‍ ഇനി ഓര്‍മകളില്‍ : യാത്രാമൊഴിയേകി നാട്

പാലായിൽ ഒഴുക്കില്‍പ്പെട്ട് മരിച്ച ഭരണങ്ങാനം സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍ എട്ടാം വിദ്യാര്‍ത്ഥിനി ഹെലന്‍ അലക്സിന് വിടചൊല്ലി നാട്. helan funeral news

സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിലെ സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. വീട്ടില്‍ ആരംഭിച്ച സംസ്‌കാരകര്‍മങ്ങള്‍ക്ക് പാലാ രൂപാതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കാര്‍മികനായിരുന്നു.

ഭരണങ്ങാനം സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍ എട്ടാം വിദ്യാര്‍ത്ഥിനിയായിരുന്ന ഹെലന്‍ അലക്‌സിന്റെ മൃതശരീരം രാവിലെ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും പൊതുസമൂഹവും ചേര്‍ന്ന് കണ്ണീര്‍പ്പൂക്കളര്‍പ്പിച്ചു.

ഇന്നലെ വൈകുന്നേരം ഏറ്റുമാനൂരില്‍ നിന്നും കണ്ടെടുത്ത ഹെലന്റെ ഭൗതികദേഹം ഇന്നലെ തന്നെ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. തുടര്‍ന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. രാവിലെ എട്ടരയോടെ സ്‌കൂളിലെത്തിച്ചു. ഭൗതികദേഹം സ്‌കൂളിലേയ്ക്ക് മാറ്റിയപ്പോള്‍ അധ്യാപകരും സഹപാഠികളും വിങ്ങിപ്പൊട്ടി. ഉറ്റകൂട്ടുകാരികളുടെ കരച്ചില്‍ അണപൊട്ടി.

100 കണക്കിനാളുകളാണ് അന്തിമോപചാരമര്‍പ്പിക്കാനായി വീട്ടിലും പള്ളിയിലുമായെത്തിയത്. രാവിലെ മുതല്‍ വീട്ടിലേയ്ക്ക് ഇടതടവില്ലാതെ ആളുകള്‍ ഒഴുകിയെത്തി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments