തിരുവനന്തപുരം: തെക്ക് കിഴക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിച്ചേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് . മധ്യ അറബിക്കടലിൽ തീവ്ര ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ന്യൂനമർർദ്ദം ഒമാൻ തീരത്തേക്ക് നീങ്ങി അടുത്ത 12 മണിക്കൂറിനുള്ളിൽ ശക്തി കൂടിയ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതചൂഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. നാളെയോടെ ശക്തി കൂടിയ ന്യൂനമർദ്ദമായി മാറി തുടർന്നുള്ള 2 ദിവസം വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ആന്ധ്രാ തീരത്തിന്‍റെ മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്.അതിനാൽ തന്നെ കേരളത്തിൽ ഒരാഴ്ച വ്യാപകമായി മഴ ലഭിക്കും.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 15 മുതൽ 17 വരെ അതിശക്തമായ മഴയ്ക്കും 15 മുതൽ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൂടാതെ ഇന്ന് കണ്ണൂർ , മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ടും പത്തനംതിട്ട ,ഇടുക്കി ,പാലക്കാട് ,കോഴിക്കോട് ,വയനാട് ,കാസർഗോഡ് ജില്ലകളിൽ ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് ഉള്ളത്.