അബുദബി: യുഎഇയുടെ പല ഭാഗങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യെല്ലോ, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
വിവിധ സ്ഥലങ്ങളിൽ പൊടിക്കാറ്റ് വീശിയടിക്കുമെന്നും പുലര്‍ച്ചെയും രാവിലെയും മുടല്‍ മഞ്ഞ് ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴ ശക്തമാകുന്ന പശ്ചാത്തലത്തില്‍ പല റോഡുകളിലും വേഗപരിധിയിൽ മാറ്റം വരുത്തി. വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഡിജിറ്റല്‍ ബോര്‍ഡുകളിലെ വേഗപരിധിയിലെ മാറ്റം ശ്രദ്ധിക്കണമെന്നും വിവിധ എമിറേറ്റുകളിലെ പൊലീസ് ഉദ്യോദസ്ഥർ അറിയിപ്പ് നൽകി