കൊച്ചി: കനത്ത മഴക്കൊപ്പം വീശിയടിച്ച കാറ്റില്‍ ബെവ്കോ ഔട്ട്ലെറ്റില്‍ വലിയ നാശനഷ്ടം. ആഞ്ഞടിച്ച കാറ്റില്‍ കാക്കനാട് ഇൻഫോപാര്‍ക്ക് എക്‌സ്പ്രസ് ഹൈവേയ്ക്ക് സമീപത്തെ ഔട്ട്ലെറ്റിലെ 3000 മദ്യക്കുപ്പികളാണ് താഴെവീണുടഞ്ഞത്.

ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ ആരംഭിച്ച മഴ വൈകുന്നേരത്തോടെ ശക്തി പ്രാപിച്ചു. കാറ്റിലും മഴയിലും ബ്രഹ്മപുരത്ത് 11 കെ.വി പോസ്റ്റുകള്‍ വാഹനങ്ങള്‍ക്ക് മീതെ വീണെങ്കിലും ലൈൻ ഡ്രിപ്പായതിനാല്‍ അപകടം ഒഴിവായി.

നിരവധി മരങ്ങള്‍ കടപുഴകി. ഇലക്‌ട്രിക് പോസ്റ്റുകള്‍ പലയിടത്തും തകര്‍ന്നത് വൈദ്യുതി തടസപ്പെടാൻ കാരണമായി. ഇൻഫോപാര്‍ക്കിന് സമീപം എക്സ്പ്രസ് വേയിലും സമീപ റോഡുകളി

അതിശക്തമായ കാറ്റിൽ ഇൻഫോ പാർക്ക് ഫേസ് ടു മുതൽ സബ് സ്റ്റേഷൻ വരെയുള്ള മേഖലയിൽ മരങ്ങൾ ഒടിഞ്ഞു വീണ് 25 ഇലവൻ കെവി പോസ്റ്റുകൾ തകർന്നു. ഫയർ ഫോഴ്‌സ് എത്തി മരങ്ങൾ വെട്ടി മാറ്റിയെങ്കിലും രാത്രി വൈകിയും ഗതാഗത കുരുക്ക് തുടർന്നു.

വൈദ്യുതി പൂർണമായും പുനസ്ഥാപിക്കാൻ ഇനിയും സമയമെടുക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. അതിശക്തമായ കാറ്റിൽ കാക്കനാട് ബെവ്‌കോ ഔട്ട്‌ലെറ്റിനുള്ളിലെ അലമാരയിൽ നിന്ന് മദ്യക്കുപ്പികൾ താഴെ വീണു പൊട്ടി.