Saturday, January 25, 2025
spot_imgspot_img
HomeNewsക്ഷേമപെൻഷന്‍ തട്ടിപ്പില്‍ 373 ജീവനക്കാർക്കെതിരെ നടപടിയെടുത്ത് ആരോ​ഗ്യവകുപ്പ്; 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കും,വകുപ്പുതല നടപടിയുണ്ടാകും

ക്ഷേമപെൻഷന്‍ തട്ടിപ്പില്‍ 373 ജീവനക്കാർക്കെതിരെ നടപടിയെടുത്ത് ആരോ​ഗ്യവകുപ്പ്; 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കും,വകുപ്പുതല നടപടിയുണ്ടാകും

തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പ് സംഭവത്തിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടി. പെൻഷനിൽ കയ്യിട്ട് വാരിയ 373 ജീവനക്കാർക്കെതിരെ നടപടിയെടുത്ത് ആരോ​ഗ്യവകുപ്പ്. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കും. കൂടാതെ ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും. തട്ടിപ്പ് നടത്തിയവരുടെ പട്ടികയിൽ അറ്റൻഡർമാരും ക്ലർക്കും നഴ്സിം​ഗ് അസിസ്റ്റന്റുമാരും ഉൾപ്പെട്ടിട്ടുണ്ട്. Health department has taken action against employees in welfare pension fraud

അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അനര്‍ഹര്‍ക്ക് കയറിക്കൂടാന്‍ അവസരം ഒരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ ക്ഷേമപെന്‍കാരുടെ അര്‍ഹത വിലയിത്തി മുന്നോട്ട് പോകാനാണ്  തീരുമാനം. അതേസമയം അനര്‍ഹരിലേക്ക് പെൻഷനെത്തുന്നതിൽ സര്ക്കാര്‍ ഉത്തരവിലെ പഴുതുകളും കാരണമാകുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments