Tuesday, July 8, 2025
spot_imgspot_img
HomeCrime Newsമലമ്പാമ്പിനെ പിടിച്ച്‌ കൊന്ന് കറിവെച്ചു; യുവാവ് അറസ്റ്റില്‍

മലമ്പാമ്പിനെ പിടിച്ച്‌ കൊന്ന് കറിവെച്ചു; യുവാവ് അറസ്റ്റില്‍

പാലക്കാട്: മലപാമ്പിനെ കറിവച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തളിയക്കോണം എലമ്ബലക്കാട്ടില്‍ രാജേഷ് (42) ആണ് വനം വകുപ്പിന്റെ പിടിയിലായത്.

ഇയാളുടെ വീട്ടില്‍ നിന്നും വേവിച്ച്‌ വച്ച ഇറച്ചി ഉദ്യോഗസ്ഥർ കണ്ടെത്തി. ശാസ്ത്രീയ പരിശോധനക്കായി ഇറച്ചി തിരുവനന്തപുരത്തുള്ള രാജീവ് ഗാന്ധി ബയോലാബിലേക്ക് അയച്ചു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാജേഷിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. പരിശോധന നടത്തുന്ന സമയത്ത് പ്രതി വീട്ടില്‍ ഇല്ലായിരുന്നു. തുടർന്ന് വാർഡ് മെമ്ബറുടെ സാന്നിധ്യത്തിലായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പരിശോധനയില്‍ മലമ്ബാമ്ബിന്റെ ഇറച്ചി വേവിച്ച്‌ വച്ചതായി കണ്ടെത്തിയിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments