ഹരിയാന: ഹരിയാനയിൽ വൻ ട്വിസ്റ്റ്. ലീഡ് നിലയിൽ ബിജെപി തിരിച്ച് വരുന്നു. ആദ്യ ഘട്ടത്തിലെല്ലാം മുന്നേറിയ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി വോട്ടെണ്ണലിന്റെ മുന്നേറുതായാണ് വിവരം. കോൺഗ്രസ് ആസ്ഥാനം ആശങ്കയിലാണ്.Haryana and Jammu and Kashmir election results
സീറ്റ് നില ബിജെപി 50 കോൺഗ്രസ് 35 മറ്റുളളവർ 7 എന്നിങ്ങനെയാണ് ഇപ്പോഴത്തെ സീറ്റ് നില.ജമ്മു കാശ്മീരില്‍ ഇന്ത്യാസഖ്യം ലീഡ് നിലനിര്‍ത്തുകയാണ്.ബിജെപി 25 കോൺഗ്രസ് 48
രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഹരിയാന, ജമ്മുകാശ്മീർ നിയമസഭകളിലേയ്ക്കുള്ള ജനവിധി ബിജെപിക്കും കോൺഗ്രസിനും നിർണ്ണായകം. മൂന്ന് ഘട്ടങ്ങളിലായിട്ടായിരുന്നു ജമ്മു കാശ്മീർ തിരഞ്ഞെടുപ്പ്.
സെപ്റ്റംബർ 15, 25 ഒക്ടോബർ 5 തീയതികളിലായിരുന്നു ജമ്മു കശ്മീരിലെ വോട്ടെടുപ്പ്. ഹരിയാനയിൽ ഒറ്റഘട്ടമായി ഒക്ടോബർ 5നായിരുന്നു തിരഞ്ഞെടുപ്പ്.
ഹരിയാനയില്‍ കോണ്‍ഗ്രസിനും ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് മുന്നണിക്കുമാണ് എക്‌സിറ്റ് പോളുകള്‍ സാധ്യത കല്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ ഫലം മറിച്ചായിരിക്കുമെന്നാണ് ബിജെപി മുന്നണി നേതാക്കള്‍ പറയുന്നത്. പ്രത്യേക സംസ്ഥാന പദവി പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ജമ്മു കശ്മീരില്‍ നടക്കുന്നത്.
വോട്ടവകാശമുള്ള അഞ്ചു പേരെ നാമനിര്‍ദേശം ചെയ്യാനുള്ള ലെഫ്റ്റ്‌നന്റ് ഗവര്‍ണറുടെ നീക്കം നാഷണല്‍ കോണ്‍ഫറന്‍സ് മുന്നണി പ്രത്യേക ശ്രദ്ധയോടെയാണ് നോക്കി കാണുന്നത്.