Saturday, December 7, 2024
spot_imgspot_imgspot_img
HomeNewsസന്ദീപ്‌ വാര്യര്‍ ബിജെപി വിട്ടതില്‍ ഏറെ സങ്കടം സിപിഎമ്മിന്; സന്ദീപും തങ്ങളുമായുള്ള കൂടിക്കാഴ്ച സഹിക്കാനാകാതെ മുഖ്യമന്ത്രി,പിണറായിയും...

സന്ദീപ്‌ വാര്യര്‍ ബിജെപി വിട്ടതില്‍ ഏറെ സങ്കടം സിപിഎമ്മിന്; സന്ദീപും തങ്ങളുമായുള്ള കൂടിക്കാഴ്ച സഹിക്കാനാകാതെ മുഖ്യമന്ത്രി,പിണറായിയും സംഘിതന്നെ എന്ന് രൂക്ഷ വിമര്‍ശനം,പാലക്കാട് പിടിക്കാന്‍ പെടാപ്പാട്

തിരുവനന്തപുരം: ബിജെപിയോട് ഇടഞ്ഞ് സന്ദീപ്‌ വാര്യര്‍ കോണ്‍ഗ്രസ്സിലേക്ക് എത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മുന്നണികള്‍ നേതാക്കള്‍ പരസ്പരം വാക്പോര് തുടരുകയാണ്. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സന്ദീപ്‌ വാര്യരുടെ മുന്നണിമാറ്റം എന്നതാണ് പ്രധാന വിഷയം.Harsh criticism against Chief Minister Pinarayi Vijayan

വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഇതുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമാണ് നേതാക്കള്‍ പരസ്പരം ഉന്നയിക്കുന്നത്.

സന്ദീപ് വാര്യര്‍ സാദിഖലി തങ്ങളെ കാണാന്‍ പോയതുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമാണ് പിണറായി വിജയന്‍ ഉന്നയിച്ചത്. “സന്ദീപ് വാര്യര്‍ സാദിഖലി തങ്ങളെ കാണാന്‍ പോയ വാര്‍ത്ത വായിച്ചപ്പോള്‍ പണ്ട് ഒറ്റപ്പാലത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് വന്ന അനുഭവമാണ് ഓര്‍ത്തുപോയത്. ബാബറി മസ്ജിദ് തകര്‍ത്തതിന് ശേഷമുള്ള തിരഞ്ഞെടുപ്പായിരുന്നു.

ബാബറി മസ്ജിദ് തകര്‍ത്തത് ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള സംഘപരിവാറായിരുന്നു. പക്ഷേ, അവര്‍ക്ക് ആവശ്യമായ എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരുമായിരുന്നു. ആഘട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പം മുസ്ലീം ലീഗ് മന്ത്രിസഭയിലുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ നിലപാടുകളോട് പ്രതിഷേധിക്കണം എന്ന് ആവശ്യം ഉയര്‍ന്നു. പക്ഷേ മന്ത്രിസ്ഥാനം വിട്ടുകൊടുത്തുള്ള നടപടി സ്വീകരിക്കേണ്ടതില്ലെന്ന് അവര്‍ നിലപാട് സ്വീകരിച്ചു.

കോണ്‍ഗ്രസിനൊപ്പം മന്ത്രിസഭയില്‍ ലീഗ് തുടര്‍ന്നതില്‍ വ്യാപകമായ അമര്‍ഷം ലീഗ് അണികളിലുണ്ടായിരുന്നു. അപ്പോഴാണ് ഒറ്റപ്പാലം തിരഞ്ഞെടുപ്പ് വരുന്നത്. അന്നത്തെ പാണക്കാട് തങ്ങള്‍ എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന തങ്ങളാണ്. ഇപ്പോഴത്തെ സാദ്ദിഖലി തങ്ങളെപ്പോലെ അല്ല.

സാദ്ദിഖലി തങ്ങള്‍ ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാളാണ്. പക്ഷേ അന്നത്തെ തങ്ങള്‍ സര്‍വരാലും ആദരിക്കുന്ന തങ്ങളായിരുന്നു. അദ്ദേഹം ലീഗ് അണികളെ തണുപ്പിക്കാന്‍ വന്നു.അദ്ദേഹം ഒരു വീട്ടില്‍ വരുമെന്ന് അറിയിച്ചു.” സാധാരണ തങ്ങള്‍ വന്നാല്‍ ഓടിക്കുടുന്ന ലീഗുകാരെ കാണാനുണ്ടായില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.

സന്ദീപിനെ പാർട്ടിയിലേക്ക് സ്വീകരിക്കുന്നത് നാട്ടിൽ എന്ത് പ്രതികരണം ഉണ്ടാക്കുമെന്ന് സംഭവിച്ചു കഴിഞ്ഞാണ് കോൺഗ്രസ് മനസ്സിലാക്കിയതെന്നും അതിൻ്റെ വെപ്രാളത്തിലാണ് പാണക്കാട് പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സാദിഖലി തങ്ങൾക്കെതിരെ മുഖ്യമന്ത്രിയുടെ പരാമർശം ദൗർഭാഗ്യകരവും സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്തതുമാണെന്ന് മലപ്പുറത്തു പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മുഹമ്മദലി ശിഹാബ് തങ്ങൾ ജീവിച്ചിരുന്ന കാലത്തെ മഹത്വം ഇപ്പോഴും പാണക്കാടിനുണ്ട്. കഴിഞ്ഞ ദിവസംവരെ ബിജെപിയിൽ പ്രവർത്തിച്ചിരുന്ന സന്ദീപ് വാരിയർ കോൺഗ്രസിൽ ചേർന്നയുടൻ പാണക്കാട്ടു വരുന്നത് അതുകൊണ്ടാണ്. ഇടതുമുന്നണിക്കൊപ്പമായിരുന്നപ്പോൾ ജമാഅത്തെ ഇസ്‌ലാമി ‘ക്രിസ്റ്റൽ ക്ലിയർ’ ആയിരുന്നു. ഇപ്പോൾ അവർക്കില്ലാത്ത കുറ്റമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സാമുദായിക ചേരിതിരിവുണ്ടാകുമ്പോൾ അതു തടയാൻ ഏറ്റവും മുന്നിൽനിൽക്കുന്ന പാരമ്പര്യമാണു പാണക്കാട് കുടുംബത്തിന്റേത്. മുനമ്പം വിഷയം പരിഹരിക്കാൻ ഏറ്റവും ആത്മാർഥമായ ശ്രമം നടത്തുന്നതു സാദിഖലി തങ്ങളാണ്. മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചുചേർത്ത അദ്ദേഹം മതമേലധ്യക്ഷന്മാരുമായി സംസാരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സർക്കാരിനു പറ്റാത്തതു തങ്ങൾ ചെയ്യുന്നതിലുള്ള അസൂയയാണു മുഖ്യമന്ത്രിക്ക്. സന്ദീപ് വാരിയർ പാണക്കാട്ടു വരുമ്പോൾ അതു നൽകുന്നതു സൗഹൃദത്തിന്റെ വലിയ സന്ദേശമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സന്ദീപ് വാര്യർ ബി ജെ പി വിട്ടപ്പോൾ സി പി എമ്മിൽ കൂട്ടക്കരച്ചിലെന്നാണ് കുഞ്ഞാലിക്കുട്ടി പരിഹസിച്ചത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വരെ പ്രയാസത്തിലാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞുപിടിച്ചുള്ള മുഖ്യമന്ത്രിയുടെ ആക്രമണം ബോധപൂർവമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. ശബരിമല വിവാദം, തൃശൂർ പൂരം കലക്കൽ എന്നിവപോലെ മുനമ്പത്തും കലാപമുണ്ടാക്കി ബിജെപിക്കു സുവർണാവസരം ഒരുക്കാൻ മുഖ്യമന്ത്രിക്കു താൽപര്യമുണ്ടാകും. അത് ഇല്ലാതാക്കാൻ സാദിഖലി തങ്ങൾ ശ്രമിച്ചതാണ് എതിർപ്പിന്റെ കാരണമെന്നും വേണുഗോപാൽ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ സംഘി ആണെന്നും തങ്ങളുടെ മെക്കിട്ട് കയറിയാൽ കൈ കെട്ടി നോക്കിനിൽക്കില്ലെന്നും മുസ്ലിം ലീ​ഗ് നേതാവ് കെഎം ഷാജി പറഞ്ഞു. പാണക്കാട് തങ്ങളെ അളക്കാൻ മുഖ്യമന്ത്രി വരേണ്ട.

പാണക്കാട് തങ്ങൾക്കെതിരെ പിണറായിയുടെ പരാമർശം  പൊളിറ്റിക്കൽ അറ്റാക്ക് അല്ല, ഇടയ്ക്കിടെ ഉള്ളിലെ സംഘി  പുറത്തേക്ക് വരുന്നതാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു. 

പിആർ ഏജൻസികൾ ഒളിപ്പിച്ച് വെച്ചിരിക്കുന്ന പിണറായി വിജയനിലെ സംഘി ഇടക്ക് പുറത്തേക്ക് വരുകയാണെന്നും ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പറയേണ്ട രീതിയിലുള്ള പ്രതികരണമാണ് പിണറായി പറഞ്ഞതെന്നും രാഹുൽ പറഞ്ഞു. സുരേന്ദ്രന് സംസാരിക്കാൻ പിണറായി അവസരം ഇല്ലാതാക്കിയെന്നും രാഹുൽ പരിഹസിച്ചു. 

പാണക്കാട് തങ്ങളെ മുഖ്യമന്ത്രി അധിക്ഷേപിച്ചുവെന്നും കർക്കശമായ മതേതര നിലപാടെടുത്ത വ്യക്തിയെയാണ് മുഖ്യമന്ത്രി അധിക്ഷേപിച്ചതെന്നും  പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയത്തിന് മുഖ്യമന്ത്രി കുട പിടിക്കുന്നു. ഭൂരിപക്ഷ വർഗീയത ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു. 

അതിനിടെ, ലീഗ് വർഗീയ ശക്തികളുടെ തടങ്കലിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. പാണക്കാട് തങ്ങൾ രാഷ്ട്രീയ പാർട്ടിയുടെ നേതാവാണ്. തങ്ങളെ വിമർശിക്കാൻ പാടില്ലെന്ന് പറയുന്നത് അംഗീകരിക്കില്ല. മുഖ്യമന്ത്രി നടത്തിയത് രാഷ്ട്രീയ വിമർശനമാണെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments