കൊച്ചി: ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടര്‍ന്ന് മൺചട്ടിയുമായി ഭിക്ഷ യാചിക്കാനിറങ്ങിയ മറിയക്കുട്ടിക്കെതിരെ സിപിഐഎം സൈബര്‍ അക്രമണവും തെറ്റായ വാർത്തകളും ഖേദപ്രകടനവുമെല്ലാം ചര്‍ച്ചയായിരിക്കെ മറിയക്കുട്ടിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഹരീഷ് പേരടി.
Harish Peradi supports Maryakutty.
പിച്ച ചട്ടിയുമായി നില്‍ക്കുന്ന അമ്മയെ അപമാനിച്ചതിന്റെ കണക്ക് കേരളം തീര്‍ക്കും. ഈ അമ്മയുടെ അഭിമാനത്തെ പരിഹസിച്ചതിന് നിങ്ങൾ കേരളത്തോട് ഉത്തരം പറയേണ്ടിവരും. അത്രയും തീക്ഷണമാണ് ആ നോട്ടം. ഒർജിനൽ കേരള മാതാ. മറിയകുട്ടിയമ്മയോടൊപ്പമെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.
ഹരീഷ് പേരടിയുടെ ഫേസ് ബുക്ക് പോസ്റ്റ്
‘ഈ നവകേരള പിച്ച ചട്ടിയുമായി നിൽക്കുന്ന ഈ അമ്മയെ അപമാനിച്ചതിന്റെ കണക്ക് കേരളം തീർക്കും…സാധാരണ മനുഷ്യരുടെ നികുതി പണം കൊണ്ട് നിങ്ങൾ എത്ര കോടിയുടെ കക്കൂസ് വണ്ടിയിൽ കയറി യാത്ര ചെയ്താലും ഈ അമ്മയുടെ അഭിമാനത്തെ പരിഹസിച്ചതിന് നിങ്ങൾ കേരളത്തോട് ഉത്തരം പറയേണ്ടിവരും…അത്രയും തീക്ഷണമാണ് ആ നോട്ടം…ഒർജിനൽ കേരള മാതാ…മറിയകുട്ടിയമ്മയോടൊപ്പം’..