കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ അന്യ സംസ്ഥാന തൊഴിലാളി അസ്‌ഫാക് ആലത്തിനുള്ള കോടതി വിധിയില്‍ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. തന്റെ സ്വപ്‌ന വിധി എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹരീഷ് പേരടി.
Harish Peradi revealed his dream fate for Asfaq Alam
കേരളത്തിലെ പൂജപ്പുര,വിയ്യൂര്‍,കണ്ണൂര്‍ എന്നി മൂന്ന് ജയിലുകളിലായി 16 പേര്‍ വധശിക്ഷ കാത്ത് വര്‍ഷങ്ങളായി സുഖവാസത്തിലാണ്. വിധിന്യായത്തിലെ അക്ഷരങ്ങള്‍ കൊണ്ട് കൊന്നാലും ആ പ്രതികള്‍ പിന്നെയും വര്‍ഷങ്ങള്‍ ജീവിക്കുമെന്നതാണ് നിലവിലെ യാഥാര്‍ത്ഥ്യം. പിന്നെയെന്തിനാണ് ഇങ്ങിനെയൊരു വിധിയും അതിന്റെ പേരിലൊരു തര്‍ക്കവും എന്ന് ഹരീഷ് ചോദിക്കുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-
”സംസ്ഥാന രൂപികരണത്തിനുശേഷം കേരളത്തില്‍ 26 തൂക്കികൊലകള്‍ നടന്നത്രേ…1991-ലെ റിപ്പര്‍ ചന്ദ്രന്റെ വധശിക്ഷക്ക് ശേഷം 32 വര്‍ഷങ്ങളായി കേരളത്തില്‍ വധശിക്ഷ നടപ്പിലായിട്ടില്ലന്നാണ് അറിവ്…പക്ഷെ കേരളത്തിലെ പൂജപ്പുര,വിയ്യൂര്‍,കണ്ണൂര്‍ എന്നി മൂന്ന് ജയിലുകളിലായി 16 പേര്‍ വധശിക്ഷ കാത്ത് വര്‍ഷങ്ങളായി സുഖവാസത്തിലാണത്രേ…വിധിന്യായത്തിലെ അക്ഷരങ്ങള്‍ കൊണ്ട് കൊന്നാലും ആ പ്രതികള്‍ പിന്നെയും വര്‍ഷങ്ങള്‍ ജീവിക്കുമെന്നതാണ് നിലവിലെ യാഥാര്‍ത്ഥ്യം…പിന്നെയെന്തിനാണ് ഇങ്ങിനെയൊരു വിധിയും അതിന്റെ പേരിലൊരു തര്‍ക്കവും എന്ന് എനിക്കറിയില്ല…ഇനി എന്റെ സ്വപ്നത്തിലെ വിധി..അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാല്‍ക്കാരം ചെയ്യത് കൊന്ന ഇവന്റെ ലൈഗിംകാവയവം പ്രഗല്‍ഭരായ ഡോക്ടര്‍സിന്റെ സാന്നിധ്യത്തില്‍ ശസ്ത്രക്രിയ ചെയ്ത് നീക്കിയതിനു ശേഷം..ഒറ്റക്ക് അവനെ ഒരു സെല്ലില്‍ അടച്ച് 24 മണിക്കൂറും ബ്ലു ഫിലിം കാണാൻ വിടുക …രണ്ട് ദിവസത്തിനുള്ളില്‍ അവൻ ഹാര്‍ട്ടറ്റാക്ക് വന്ന് മരിച്ചോളും…വധശിക്ഷയെ എതിര്‍ക്കുന്ന ബുദ്ധിജീവികള്‍ക്ക് അനുശോചനം രേഖപ്പെടുത്താനും അവസരമായി”.
നരാധമനെ മരണം വരെ തൂക്കിലേറ്റാൻ എറണാകുളം പോക്സോ കോടതി ജഡ്‌ജി കെ. സോമനാണ് വിധിച്ചത്. അഞ്ച് ജീവപര്യന്തവും 49 വര്‍ഷം കഠിനതടവും 7.20 ലക്ഷം രൂപ പിഴയും വേറെയും വിധിച്ചു. പ്രതി ഇനിയുള്ള കാലം തടവറയില്‍ കഴിയണമെന്ന് ജഡ്‌ജി കെ. സോമൻ വിധിന്യായത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും പറഞ്ഞു.
ബീഹാര്‍ സ്വദേശികളുടെ മകളെ ജൂലായ് 28നാണ് ആലുവ മാര്‍ക്കറ്റിനു പിന്നിലെ മാലിന്യക്കൂമ്ബാരത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അറസ്റ്റിലായ ആലത്തിനെതിരെ അതിവേഗം പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. കുഞ്ഞിനു നീതി വൈകരുതെന്ന പൊതുസമൂഹത്തിന്റെ ആവശ്യം പൊലീസിനൊപ്പം നീതിപീഠവും ഉള്‍ക്കൊണ്ടു. വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി. സംഭവം നടന്ന് 110-ാം ദിവസമാണ് തൂക്കുകയര്‍ വിധിച്ചത്.
ആലുവ തായിക്കാട്ടുകരയിലെ വാടക വീട്ടില്‍ നിന്ന് പെണ്‍കുട്ടിയെ ശീതളപാനീയം വാങ്ങിത്തരാമെന്നു പറഞ്ഞാണ് അസ്‌ഫാക് കൂട്ടിക്കൊണ്ടുപോയത്. കുട്ടിയും അനുജത്തിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കടയില്‍ നിന്ന് മാംഗോ ജ്യൂസ് വാങ്ങിയ പ്രതി കുട്ടിയുമായി കെ.എസ്.ആര്‍.ടി.സി ബസില്‍ ആലുവ നഗരത്തിലെത്തി. മാര്‍ക്കറ്റിലെത്തിയ ഇയാള്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട ഭാഗത്തേക്ക് കുട്ടിയുമായി പോയി. അവിടെ വച്ച് ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കി അര്‍ദ്ധബോധാവസ്ഥയിലാക്കിയ ശേഷം പല തവണ പീഡിപ്പിച്ചു. തുടര്‍ന്ന് കുട്ടി ധരിച്ചിരുന്ന ടീ ഷര്‍ട്ട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. മുഖം കരിങ്കല്ലുകൊണ്ട് ഇടിച്ചു വികൃതമാക്കി.
മൃതദേഹത്തിനു പുറത്ത് തുണിയും മാലിന്യവും കൂട്ടിയിട്ട് മുകളില്‍ കരിങ്കല്ലും വച്ചു. കുട്ടിയുടെ ഒരു ചെരിപ്പും ശേഷിച്ച തുണിയും മതിലിലെ വിള്ളലില്‍ ഒളിപ്പിച്ചു. മറ്റൊരു ചെരിപ്പ് പെരിയാറിലെറിഞ്ഞു. സംഭവസ്ഥലത്തു നിന്ന് തിരിച്ചെത്തിയ പ്രതി റോഡിലെ പൊതുടാപ്പില്‍ നിന്ന് വെള്ളമെടുത്ത് കൈയും കാലും മുഖവും സോപ്പിട്ടു കഴുകി തെളിവില്ലാതാക്കി. തൊട്ടടുത്ത ദിവസം അസ്‌ഫാക് അറസ്റ്റിലായി. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടി മുഖേനെയാണ് പ്രതിക്ക് കോടതി അഭിഭാഷകനെ വച്ചത്