പാമ്പാടി: പങ്ങട സേക്രഡ് ഹൈസ്ക്കൂളിൽ നടന്ന 3-) മത് ഹാന്നസ് ട്രൂബ് സ്മാരക ഓൾ കേരള സ്ക്കൂൾ ക്വിസ് മത്സരത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ എൻഎസ്എസ് കിടങ്ങൂരിലെ സ്മൃതി എസ് കുമാറും, യുപി വിഭാഗത്തിൽ കുറുഞ്ഞി എസ്കെവി യുപി സ്ക്കൂളിലെ രുദ്രാഷ് കൃഷ്ണയും ജേതാക്കളായി. ഹൈസ്ക്കൂൾ മറ്റു വിജയികൾ:Hannes Traub Memorial
കാർത്തിക ഇമ്മാനുവേൽ എച്ച്എസ്എസ്, കോതനല്ലൂർ, തേജ, എസ്, സെന്റ് ഫിലേമിനോസ് എച്ച് എസ് ആർപ്പൂക്കര, നിബിൻ ഷെറിഫ് എംഡിഎസ്എച്ച് എസ്
കോട്ടയം, ജൂവൽ ജൂബി എൽ എഫ് എച്ച്എസ് കാഞ്ഞിരമറ്റം, തീർത്ഥാ എസ് സെന്റ് ഫിലോമിനാസ് എസ്എച്ച് ആർപ്പൂക്കര എന്നിവരും വിജയികളായി.
സ്വിസ് പത്രപ്രവർത്തകനായിരുന്ന ഹാന്നസ് ട്രൂബിന്റെ 11-)ം ചരമ വാർഷികത്തോടനുബന്ധിച്ചാണ് പങ്ങട എസ്എച്ച് സ്ക്കൂളിൽ അനുസ്മരണ സമ്മേളനവും ആൾ കേരള സ്കൂൾ ക്വിസ് മത്സരവും സംഘടിപ്പിച്ചത്. ഹാന്നസ് അനുസ്മരണ സമ്മേളനം സ്കൂൾ മാനേജരും വികാരിയുമായ അഡ്വ. ബെന്നി കുഴിയടിയിൽ ഉത്ഘാടനം ചെയ്തു .
കൂരോപ്പട ഗ്രാമപഞ്ചായത്ത് മെമ്പർ ടി ജി മോഹൻ ദാസിന്റെ അധൃക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഹാന്നസ് ട്രൂബിന്റെ ഭാരൃയും ആൻസ് ഗ്രൂപ്പ് എംഡിയുമായ അന്നമ്മട്രൂബ് ആമുഖ പ്രസംഗം നടത്തി. മാധൃമപ്രവർത്തകനായ രാജു ആനിക്കാട് ഹാന്നസ് അനുസ്മരണ പ്രഭാഷണം നടത്തി.
ക്വിസ് പ്രോഗ്രാം ജനറൽ കൺവീനർ ആശാ മേരി ഈപ്പൻ, സീനിയർ അസ്സിറ്റന്റ് സ്മിത ഏലിസബത്ത് എബ്രഹാം എന്നിവർ പ്രസംഗിച്ചു.സമാപന സമ്മേളനം സാമൂഹിക പ്രവർത്തക അഡ്വ. സിന്ധു ഗോപാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു.
എസ്എച്ച് സ്ക്കൂൾ മാനേജർ ബെന്നി കുഴിയടിയും അന്നമ്മ ട്രൂബ് വയലുങ്കലും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ റെജി മോൻ വിഎം ക്വിസ് മാസ്റ്റാറായിരുന്നു.
പിടിഎ പ്രസിഡണ്ട് അനിൽ കൂരോപ്പട , പങ്ങട ഗവ. എൽപിഎസ് ഹെഡ്മിസ്ട്രസ് ടിജി സുനിത കുമാരി, സ്റ്റാഫ് സെക്രട്ടറി റാണി ജോൺ, മജേഷ് ജോസഫ് എന്നിവർ പ്രസംഗിച്ചു.