ടെൽഅവിവ്. ഹമാസ് ഭീകരർ നഗ്നയാക്കി ട്രക്കില്‍ കൊണ്ടുപോയ ജര്‍മന്‍ യുവതി ഷാനി ലൂക്ക് കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
യുവതിയുടെ മൃതദേഹം ഗാസയില്‍ ഇസ്രയേല്‍ സെെന്യം കണ്ടെത്തിയതായി കുടുംബം അറിയിച്ചു. ഏറെ സങ്കടത്തോടെയാണ് ഷാനിയുടെ മരണവാര്‍ത്തയറിയിക്കുന്നതെന്ന് യുവതിയുടെ സഹോദരി ആഥി ലൂക്ക് സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി.
ഇസ്രയേലില്‍ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തിലാണ് ഷാനി ലൂക്കിനെ ബന്ദിയാക്കുന്നത്. യുവതിയെ നഗ്നയാക്കിയ നിലയില്‍ ട്രക്കില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഷാനി ലൂക്ക് അടക്കമുള്ളവര്‍ക്ക് നേരെ ഹമാസിന്റെ ആക്രമണമുണ്ടായത്.
ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നു കയറി ഹമാസ് നടത്തിയ ആക്രമണത്തിലാണ് 23-കാരിയായ ഷാനി ലൂക്കിനെ ബന്ദിയാക്കുന്നത്. യുവതിയെ നഗ്‌നയായനിലയില്‍ ട്രക്കില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഹമാസ് സംഘം യുവതിയുടെ പുറത്ത് കയറി ഇരിക്കുന്നതും യുവതിയുടെ ദേഹത്ത് തുപ്പുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.