ഗാസ: ഹമാസ് ബന്ദികളാക്കി വച്ചവരെ മോചിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു. 24 പേരെയാണ് ആദ്യ ഘട്ടത്തിൽ മോചിപ്പിച്ചത്. Hamas begins release of hostages.
13 ഇസ്രയേൽ, 10 തായ്ലൻഡ്, ഒരു ഫിലപ്പെയ്ൻസ് പൗരൻമാരുടെ മോചനമാണ് ആദ്യ ഘട്ടത്തിൽ സാധ്യമായത്. 13 ഇസ്രയേൽ പൗരൻമാരെ റെഡ് ക്രോസിനു കൈമാറി ഇവരെ റാഫയിലെത്തിക്കും. ഇവർ നിലവിൽ ഈജിപ്റ്റ് അതിർത്തിയിലേക്ക് സഞ്ചരിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഈജിപ്ഷ്യൻ അതിർത്തി കടന്നാൽ സൈനിക ഹെലികോപ്റ്ററുകൾ എത്തി ഇവരെ ഇസ്രയേലിലേക്ക് കൊണ്ടു പോകുമെന്നാണ് റിപ്പോർട്ടുകൾ.
10 തായ് പൗരൻമാരെ ഹമാസ് വിട്ടയച്ചു. എംബസി അധികൃതർ ആണ് ഇവരെ കൊണ്ടു വരുന്നത്. ഖത്തറിന്റെ മധ്യസ്ഥതയിൽ ഇസ്രയേലും ഹമാസും തമ്മിലുണ്ടാക്കിയ കരാറിനു തായ് പൗരൻമാരുടെ മോചനത്തിനു ബന്ധമില്ലെന്നും റിപ്പോർട്ടുണ്ട്.