Friday, April 25, 2025
spot_imgspot_img
HomeNewsഹാലോവീനു പകരം "ഹോളിവീൻ"; ലോകമെമ്പാടും കുരുന്നുകളുടെ വിശുദ്ധ മാതൃക

ഹാലോവീനു പകരം “ഹോളിവീൻ”; ലോകമെമ്പാടും കുരുന്നുകളുടെ വിശുദ്ധ മാതൃക

വത്തിക്കാന്‍ സിറ്റി: പൈശാചിക ആഘോഷമായി ഇപ്പോള്‍ യൂറോപ്പിലും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും പരിണമിപ്പിച്ചിരിക്കുന്ന ഹാലോവീൻ ആഘോഷത്തെ “ഹോളിവീൻ” ആഘോഷമാക്കിമാറ്റിക്കൊണ്ട് വിവിധയിടങ്ങളില്‍ കുരുന്നുകളുടെ ശ്രദ്ധേയ മാതൃക. ഭയാനകമായ വേഷങ്ങള്‍ക്കു പകരം വിശുദ്ധരുടെ ജീവിതങ്ങള്‍ മനസ്സിലാക്കത്തക്കവിധം അവരുടെ വസ്ത്രവിധാനങ്ങള്‍ അണിഞ്ഞും മാതൃക പിഞ്ചെല്ലിയും ഇന്ന് വിവിധയിടങ്ങളില്‍ ഹോളിവീൻ ആഘോഷം നടക്കുന്നുണ്ട്.

ചിലയിടങ്ങളില്‍ ഹോളിവീൻ ആഘോഷത്തിന്റെ ഭാഗമായി തങ്ങളുടെ പ്രിയപ്പെട്ട വിശുദ്ധരുടെ വേഷങ്ങളുമണിഞ്ഞുള്ള കുട്ടികളുടെ പരിപാടികള്‍ ഇതിനോടകം നടത്തിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. സകല വിശുദ്ധരുടെ തിരുനാള്‍ തലേന്ന് വളരെ പൈശാചികമായ രീതിയിലാണ് ഹാലോവീന്‍ ആഘോഷങ്ങള്‍ വിദേശരാജ്യങ്ങളില്‍ നടക്കുന്നത്. പൈശാചികമായ വേഷമണിഞ്ഞുകൊണ്ടുള്ള ഹാലോവീന്‍ ആഘോഷത്തില്‍ നിന്നും പുതുതലമുറയെ രക്ഷിക്കുവാനുള്ള ഉദ്യമത്തിലാണ് പാശ്ചാത്യ സഭകള്‍.

യഥാര്‍ത്ഥ വിശ്വാസ സത്യം മറന്നുക്കൊണ്ട് നടത്തുന്ന ഹാലോവീന്‍ ആഘോഷത്തില്‍ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുവാന്‍ അനേകം ദേവാലയങ്ങള്‍ കുട്ടികളെ വിശുദ്ധരുടെ വേഷങ്ങള്‍ അണിയിപ്പിച്ചു കൊണ്ടുള്ള ‘ഓള്‍ സെയിന്റ്സ് ഡേ’ സംഘടിപ്പിക്കുന്നുണ്ട്. ഹാലോവീന്‍ പൈശാചികമാണെന്ന് വത്തിക്കാനും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരിന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments