മുംബയ്: ഏകദിന സെഞ്ച്വറികളില്‍ ഹാഫ് സെഞ്ച്വറിയുമായി ഇന്ത്യയുടെ സൂപ്പർ താരം വിരാട് കൊഹ്ലി. ലോകകപ്പിൽ ന്യൂസീലൻഡിനെതിരായ സെമിഫൈനൽ മത്സരത്തിലാണ് കോലിയുടെ നേട്ടം. half century in centuries kohli surpasses legend sachin
ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡാണ് കോലി മറികടന്നത്. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ്, ഏറ്റവും കൂടുതൽ 50+ സ്കോർ നേടുന്ന താരം എന്നീ റെക്കോർഡുകളിലും കോലി സച്ചിനെ മറികടന്നു.
106 പന്തുകളിൽനിന്നാണ് കോലി സെഞ്ചറി പൂർത്തിയാക്കിയത്. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ കൊഹ്ലിയുടെയും ശുഭ്മൻ ഗില്ലിന്റേയും ശ്രേയസ് അയ്യരുടെയും മികവിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയാണ്. 113 പന്തിൽ നിന്ന് 117 റൺസെടുത്ത് കൊഹ്ലി പുറത്തായി. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 46 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 347 റൺസ് എടുത്തിട്ടുണ്ട്.