Saturday, May 17, 2025
spot_imgspot_img
HomeLifestyleഅകാല നരയാണോ പ്രശ്നം? എങ്കിൽ ഇതാ മുടി കറുപ്പിക്കാൻ ചില കിടിലൻ വിദ്യകൾ ഇവിടെയുണ്ട്!

അകാല നരയാണോ പ്രശ്നം? എങ്കിൽ ഇതാ മുടി കറുപ്പിക്കാൻ ചില കിടിലൻ വിദ്യകൾ ഇവിടെയുണ്ട്!

മുടി നരയ്ക്കുന്നത് സാധാരണമാണ്. എന്നാൽ അകാലനര ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. മുൻവശത്തെ ഒരു മുടി നരച്ചതായി ശ്രദ്ധയിൽ പെട്ടാൽ തന്നെ വെപ്രാളപ്പെട്ട് പല തരത്തിലുള്ള എണ്ണയും മറ്റേതെങ്കിലും മരുന്നുമൊക്കെ തേടി അലയുന്നവരല്ലേ നമ്മളിൽ ഭൂരിഭാഗം പേരും?

ഈ അകാല നര കാരണം പല വിവാഹാലോചനകൾ പോലും മുടങ്ങിയവരും നമുക്കിടയിലില്ലേ? ചെറുപ്രായത്തിൽ തന്നെ മുടി നരച്ചല്ലോ എന്നോർത്ത് സങ്കടപ്പെടാൻ വരട്ടെ.

ഇത്തരം പ്രതിസന്ധികളെല്ലാം തരണം ചെയ്യാൻ പ്രകൃതിദത്തമായി പല വഴികളും ഉണ്ട്. 

അകാലനര അകറ്റാൻ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ

  • തേയില വെള്ളം പ്രകൃതി ദത്തമായ ഒരു കളറിങ്ങ് ഏജൻറാണ്. തേയിലവെള്ളമുപയോഗിച്ച് മുടി കഴുകുന്നത് അകാല നരയെ പ്രതിരോധിക്കാനുള്ള മികച്ച പോംവഴിയാണ്.
  • മൈലാഞ്ചിപ്പൊടി, നെല്ലിക്കാപ്പൊടി എന്നിവ തേയില വെള്ളത്തിൽ കലർത്തി മുട്ടയുടെ വെള്ളയും ചേർത്തു തയാറാക്കിയ മിശ്രിതത്തിൽ നാരങ്ങാ നീര് ചേർത്ത് തലയിൽ തേച്ച് പിടിപ്പിച്ച് രണ്ടു മണിക്കൂറിനു ശേഷം കഴുകി കളയുക. അകാല നര മാറാൻ സഹായിക്കും.
  • കറിവേപ്പിലയിട്ട് തിളപ്പിച്ച എണ്ണ തേയ്ക്കുന്നതും കറിവേപ്പില പച്ചയ്ക്ക് അരച്ച് തലയിൽ പുരട്ടുന്നതും അകാല നര അകറ്റാൻ സഹായിക്കും. മുടിയുടെ സ്വാഭാവിക നിറം നിലനിർത്താൻ ഇത് സഹായകമാണ്.
  • ഉണക്കിയ നെല്ലിക്ക രാത്രി മുഴുവൻ കുതിർത്ത് ഒരു പ്രകൃതിദത്ത കണ്ടീഷണറായി ഉപയോഗിക്കാം.
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments