Saturday, April 26, 2025
spot_imgspot_img
HomeLifestyleഞെട്ടിക്കുന്ന ഗുണങ്ങൾ... ഈ ചെടിയുടെ പേര് അറിയാമോ.? നരച്ച മുടി കറുപ്പിക്കാനായി ഈ ഒരു ഇല...

ഞെട്ടിക്കുന്ന ഗുണങ്ങൾ… ഈ ചെടിയുടെ പേര് അറിയാമോ.? നരച്ച മുടി കറുപ്പിക്കാനായി ഈ ഒരു ഇല മതി..

നല്ല മുടിയെന്നത് പല ഘടകങ്ങളും ഒത്തിണങ്ങിയാല്‍ ലഭിയ്ക്കുന്ന ഒന്നാണ്. ഇതില്‍ പാരമ്പര്യം മുതല്‍ മുടി സംരക്ഷണവും കഴിയ്ക്കുന്ന ഭക്ഷണവുമെല്ലാം തന്നെ പെടുന്നു. മുടിയെ ബാധിയ്ക്കുന്ന പല തരത്തിലുള്ള പ്രശ്‌നങ്ങളുണ്ട്. ഇതില്‍ ഒന്നാണ് മുടി പെട്ടെന്നു നരയ്ക്കുന്നത്. അകാല നര എന്നു പറയാം.

ഒരു പ്രായം കഴിഞ്ഞാല്‍ മുടി നരയ്ക്കുന്നതു സാധാരണയെങ്കിലും ഇന്നത്തെ തലമുറയില്‍ ചെറുപ്പത്തില്‍, എന്തിന് ചിലപ്പോള്‍ കുട്ടികളില്‍ പോലും ഇതു കണ്ടു വരുന്നു. ഡൈ പോലെയുളള വഴികള്‍ മുടിയുടെ നര മാറാന്‍ ഉപയോഗിയ്ക്കുന്നത് ഗുണത്തിനു പകരം ദോഷമാണു വരുത്തുക. ഇതിലെ പല ഘടകങ്ങളും മുടിയുടെ ആരോഗ്യത്തിനു മാത്രമല്ല, ശാരീരിക ആരോഗ്യത്തിനു വരെ കേടു വരുത്തുന്ന ഒന്നാണ്.

ദോഷം വരുത്താത്ത ഒരു ഡൈ നമുക്ക് വീട്ടില്‍ തന്നെ നിര്‍മിച്ച് ഉപയോഗിയ്ക്കാം. തികച്ചും പ്രകൃതിദത്ത ചേരുവയാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. നീലയമരി.അകാല നര മാറാനും ഒപ്പം മുടി വളരാനും ഒരുപോല സഹായിക്കുന്ന പ്രകൃതിദത്ത മരുന്നാണ് നീലയമരി.ഇന്‍ഡിക എന്നാണ് ഇതിന്റെ ഇംഗ്ലീഷ് പേര്.

ഇന്‍ഡിക പൗഡര്‍ എന്ന പേരില്‍ ഷോപ്പുകളില്‍ നിന്നും ആയുര്‍വേദ കടകളില്‍ നിന്നും ഇതു ലഭിയ്ക്കാറുമുണ്ട്. നമ്മുടെ നാട്ടിന്‍പുറങ്ങളിലും കാടുകളിലുമെല്ലാം പിങ്ക് നിറത്തില്‍ പൂക്കളുണ്ടാകുന്ന ഈ ചെടി വളരാറുണ്ട്. മുടി വളരാന്‍ സഹായിക്കുന്ന ആയുര്‍വേദ എണ്ണയായ നീലാഭൃംഗാദിയിലെ പ്രധാനപ്പെട്ട ഒരു ചേരുവയാണിത്. മുടിയുടെ നര മാറാന്‍ ഇത് കൃത്യമായ രീതിയില്‍ ഉപയോഗിയ്ക്കണം എന്നു മാത്രം.

ഇതിലെ പ്രധാന കൂട്ടുകളിലൊന്നാണ് ഇന്‍ഡിക പൗഡര്‍.നാട്ടിന്‍പുറങ്ങളില്‍ റോസ് നിറത്തോടു കൂടിയ പൂക്കളോടു കൂടിയ ഈ ചെടി ഇപ്പോഴും കാണാറുണ്ട്. മുടിയില്‍ തേയ്ക്കുന്ന ആയുര്‍വേദ എണ്ണയായ നീലിഭൃംഗാദി പോലുളളവയിലെ പ്രധാനപ്പെട്ടൊരു ചേരുവയാണിത്. മുടിയുടെ നര മാറാന്‍ ഇത് പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കാം. മുടി വളര്‍ച്ചയ്ക്കും ഇതേറെ നല്ലതാണ്.

കട്ടൻ ചായ

രണ്ടു സ്റ്റെപ്പായാണ് ഇതിടേണ്ടത്. ആദ്യം കട്ടന്‍ ചായ തിളപ്പിച്ചെടുക്കുക. അതായത് 1 ഗ്ലാസ് വെള്ളത്തില്‍ തേയിലപ്പൊടിയെടുത്ത് ഇത് ചെറു തീയില്‍ തിളപ്പിച്ച് അര ഗ്ലാസാക്കി മാറ്റാം. ഇത് അല്‍പം കട്ടിയുള്ള മിശ്രിതമായി ലഭിയ്ക്കുന്ന വിധത്തില്‍ തിളപ്പിച്ചെടുക്കുക.

ഇത് ചൂടാറുമ്പോള്‍ ഇതിലേയ്ക്ക് ഹെന്ന പൗഡര്‍ അഥവാ മയിലാഞ്ചിപ്പൊടി ചേര്‍ക്കാം. അല്ലെങ്കില്‍ അരച്ച മയിലാഞ്ചി. പിന്നെ ഇതിലേയ്ക്ക് മുട്ട, പകുതി ചെറുനാരങ്ങയുടെ നീര് എന്നിവയും ചേര്‍ക്കാം. ഇത് നല്ലതു പോലെ ചേര്‍ത്തിളക്കുക. ഈ മിശ്രിതം 4 മണിക്കൂര്‍ നേരം ഇങ്ങനെ വയ്ക്കുക. പിന്നീട് മുടിയില്‍ നല്ലതുപോലെ തേയ്ക്കണം.

ഇത് ഇതേ രീതിയില്‍ 2-4 മണിക്കൂര്‍ വരെ മുടിയില്‍ വയ്ക്കണം. എങ്കിലേ ഗുണം കാണൂ. ചുരുങ്ങിയത് 2 മണിക്കൂറെങ്കിലും വയ്ക്കുക. പിന്നീട് സാധാരണ വെളളം കൊണ്ട് കഴുകണം. ഷാംപൂവോ മറ്റൊന്നും തന്നെ ഉപയോഗിയ്ക്കരുത്. മുടി കഴുകിക്കഴിഞ്ഞാല്‍ നരച്ച മുടികള്‍ക്ക് ഒരു ബര്‍ഗന്റി കളര്‍, അതായത് ബ്രൗണ്‍ പോലുള്ള നിറം ലഭിയ്ക്കും. അടുത്ത സ്‌റ്റെപ്പിലൂടെയാണ് കറുപ്പു ലഭിയ്ക്കുക.

അടുത്ത ദിവസമാണ് അടുത്ത സ്റ്റെപ്പ് ചെയ്യേണ്ടത്. ഇതിനായി മുകളില്‍ പറഞ്ഞ അതേ രീതിയില്‍ തേയില വെള്ളം തിളപ്പിച്ചെടുക്കുക. ഇതിലേയ്ക്ക് നീലയമരി പൊടി അഥവാ ഇന്‍ഡിക പൗഡര്‍ ചേര്‍ക്കുക.

നീലയമരി ഫ്രഷ് ആയതെങ്കില്‍ ഇലയും പൂവും അരച്ചത് ഇതില്‍ ചേര്‍ത്തിളക്കാം. ഇല്ലെങ്കില്‍ ഇന്‍ഡിക പൗഡര്‍ എന്ന പേരില്‍ അങ്ങാടിയില്‍ നിന്നും ലഭിയ്ക്കും. ഇത് 10 മിനിറ്റു വച്ചാല്‍ തന്നെ ഇതിന്റെ നിറം കറുപ്പായി മാറും.

ഈ മിശ്രിതം തലയില്‍ പുരട്ടുക. നരച്ച ഭാഗത്ത് നല്ലതു പോലെ കൂടുതല്‍ പുരട്ടാം. 3 മണിക്കൂര്‍ ശേഷം ഇത് കഴുകാം. ഇത് സാധാരണ വെള്ളത്തില്‍ കഴുകുക. ഷാംപൂ വേണ്ട. സാധാരണ രീതിയില്‍ ഇതു കഴുകിയാല്‍ മതിയാകും. ഇതിനു ശേഷം മുടിയ്ക്ക് കറുപ്പു നിറം ലഭിച്ചിട്ടുണ്ടാകും.

മുടിയ്ക്ക് യാതൊരു ദോഷവും വരുത്തില്ലെന്നു മാത്രമല്ല, മുടി വളരാന്‍ സഹായിക്കുന്ന നല്ലൊരു ഡൈ കൂടിയാണിത്. സാധാരണ ഡൈയേക്കാള്‍ കൂടുതല്‍ കറുപ്പു നില നിര്‍ത്തുന്ന ഒന്നുമാണിത്. യാതൊരു പാര്‍ശ്വ ഫലങ്ങളും മുടിയ്‌ക്കോ ചര്‍മത്തിനോ വരുത്തുന്നുമില്ല.മുടിയുടെ ആരോഗ്യത്തെ കേടു വരുത്തുമെന്ന ചിന്തയും വേണ്ട.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments