Saturday, May 17, 2025
spot_imgspot_img
HomeLifestyleഞെട്ടിക്കുന്ന ഗുണങ്ങൾ... ഈ ചെടിയുടെ പേര് അറിയാമോ.? നരച്ച മുടി കറുപ്പിക്കാനായി ഈ ഒരു ഇല...

ഞെട്ടിക്കുന്ന ഗുണങ്ങൾ… ഈ ചെടിയുടെ പേര് അറിയാമോ.? നരച്ച മുടി കറുപ്പിക്കാനായി ഈ ഒരു ഇല മതി..

പണ്ടൊക്കെ തറവാട് വീടുകളുടെ മുറ്റത്തിനരികില്‍ അലങ്കരിച്ചിരുന്ന സസ്യമായിരുന്നു പനിക്കൂര്‍ക്ക. കുട്ടികള്‍ക്ക് ഒരു മൃതസഞ്ജീവനിപോലെ എല്ലാരോഗത്തിനുമുള്ള ഒറ്റമൂലിയായിരുന്നു അത്.

പനിക്കും ജലദോഷത്തിനും കഫക്കെട്ടിനും ചുമയ്ക്കും നീര്‍ക്കെട്ടിനും വയറുവേദനയ്ക്കും ഗ്രഹണിരോഗത്തിനും പ്രതിവിധിയായിരുന്നു പനിക്കൂര്‍ക്ക. ദഹനശക്തിക്കും ഉപയോഗിച്ചിരുന്നു. കുട്ടികളിലുണ്ടാകുന്ന മിക്ക ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പ്രതിവിധികൂടിയാണ് ഈ സസ്യം.  

ഇത് പനി മാറ്റാന്‍ മാത്രമല്ല, നരച്ചമുടി നല്ലപോലെ കറുപ്പിക്കുന്നതിനും മുടിയ്ക്ക് നല്ല കരുത്തും മുടി കൊഴിച്ചില്‍ നിര്‍ത്തുന്നതിനും പനിക്കൂര്‍ക്ക ഹെയര്‍ ഡൈ നിങ്ങനെ സഹായിക്കും. തികച്ചും പ്രകൃതിദത്തമായ രീതിയില്‍ തയ്യാറാക്കുന്ന ഈ ഹെയര്‍ ഡൈ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. ഇത് എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം.

മുടിയുടെ നരമാറ്റുന്ന ഈ പ്രകൃതിദത്ത ഹെയര്‍ ഡൈ തയ്യാറാക്കാന്‍ പ്രധാനമായും വേണ്ടത് പനിക്കൂര്‍ക്ക തന്നെയാണ്. പനിക്കൂര്‍ക്ക ഒരു പിടിയാണ് വേണ്ടത്.

 അര കപ്പ് തുളസി, അര കപ്പ് മൈലാഞ്ചി ഇല, അരകപ്പ് കറിവേപ്പില, മൂന്ന് നെല്ലിക്ക, ഒരു ഗ്ലാസ്സ് വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ ചായപ്പൊടി ഇട്ട് തിളപ്പിച്ച് അത് അര ഗ്ലാസ്സ്‌ ആക്കി വറ്റിച്ച് എടുത്തത് എന്നിവയാണ് വേണ്ടത്.

തയ്യാറാക്കേണ്ട വിധം​

ഈ ഹെയര്‍ ഡൈ തയ്യാറാക്കുന്നതിനായി ആദ്യം തന്നെ പനിക്കൂര്‍ക്ക, അതുപോലെ, മൈലാഞ്ചി ഇല, തുളസി, ചായവെള്ളം, നെല്ലിക്ക കുരുകളഞ്ഞത്, കറിവേപ്പില എന്നിവയെല്ലാം ചേര്‍ത്ത് നന്നായി അരച്ച് എടുക്കണം. അതിന് ശേഷം ഇത് നല്ല ഇരുമ്പിന്റെ ചീനചട്ടിയില്‍ ഇട്ട് ഒന്ന് വരട്ടി എടുത്തതിന് ശേഷം ഒരു ദിവസം മുഴുവന്‍ വെക്കുക.

നിങ്ങളുടെ വീട്ടില്‍ കാസ്റ്റ് അയേണ്‍ ചീനചട്ടി ഇല്ലെങ്കില്‍ ഇത് നല്ലപോലെ ഒന്ന് ചൂടാക്കിയതിന് ശേഷം ഒന്ന് നിറം കറുപ്പ് നിറത്തില്‍ എത്തും. ഈ സമയത്ത് നല്ല പാത്രത്തില്‍ ആക്കി അടച്ച് വെച്ചാല്‍ മതിയാകും. ഒരിക്കലും അലുമിനിയം. അതുപോലെ, പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കരുത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments