മുടിയുടെ ആരോഗ്യം എന്നത് എല്ലാവരിലും പലപ്പോഴും ആശങ്കയുയര്‍ത്തുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ ഈ പ്രശ്‌നത്തെ എങ്ങനെ നേരിടണം എന്നുള്ളത് പലപ്പോഴും പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ വിപണിയില്‍ ലഭ്യമായ എണ്ണയും മറ്റും തേക്കുന്നവര്‍ നിരവധിയാണ്. ഇത്തരക്കാരില്‍ പലപ്പോഴും ഫലം ലഭിക്കുകയില്ല എന്ന് മാത്രമല്ല അത് ഉള്ള മുടിക്ക് കൂടി പ്രശ്‌നമാവുന്ന തരത്തിലേക്ക് എത്തുകയും ചെയ്യുന്നു.
നമ്മുടെ തലമുടി പലവിധ പ്രശ്‌നങ്ങള്‍ പലപ്പോഴും നേരിടാറുണ്ട്. മുടി കൊഴിച്ചിലും താരനുമെല്ലാം വലിയ വെല്ലുവിളിയാണ്. പല വിധത്തില്‍ ഇവ മുടിയെ അലട്ടാറുണ്ട്. ഒരുപാട് മാര്‍ഗങ്ങള്‍ നോക്കിയെങ്കിലും അതൊന്നും ഫലിച്ചില്ലെങ്കില്‍, ഈ കാര്യങ്ങള്‍ ഒന്ന് ട്രൈ ചെയ്ത് നോക്കാവുന്നതാണ്
തലയില്‍ ചൂടുവെള്ളം ഉപയോഗിക്കുന്നത് നിര്‍ത്താം. ഇത് തണുപ്പുകാലത്ത് അടക്കം മുടിക്ക് നല്ലതല്ല. പകരം ഇളം ചൂടുള്ള വെള്ളം ഉപയോഗിച്ച ശേഷം പിന്നാലെ തണുത്ത വെള്ളവും ഉപയോഗിക്കുക. മുടി വരണ്ട് പോകുന്നതിലൂടെ അത് പൊട്ടി പോകുന്നതും കൊഴിഞ്ഞുപോകുന്നതും വര്‍ധിക്കും
ആഴ്ച്ചയില്‍ രണ്ട് തവണ മുടി ഷാംപൂ ഉപയോഗിച്ച് ക്ലീന്‍ ചെയ്യുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് മഞ്ഞുകാലത്ത്. മുടിയിലെ നാച്ചുറലായിട്ടുള്ള എണ്ണയെ ഷാംപൂ ഇല്ലാതാക്കും. സല്‍ഫേറ്റ് ഇല്ലാത്ത ഷാംപൂ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.
ഹോട്ട് ഓയില്‍ മസാജ് നമ്മുടെ തലമുടി ഏറ്റവും മികച്ച കാര്യമാണ്. നമ്മുടെ തലമുടി വരണ്ട് ഉണങ്ങുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. തലയിലെ ചര്‍മത്തിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കാനും ഇതിലൂടെ സാധിക്കും. ഒപ്പം മുടി കൊഴിച്ചിലും ഇല്ലാതാവും
നല്ലൊരു കണ്ടീഷണര്‍ എപ്പോഴും മുടിക്ക് നല്ലതാണ്. ജോജോബ ഓയില്‍, ഷിയ ബട്ടര്‍ എന്നിവയാണ് മികച്ച കണ്ടീഷണറുകള്‍. ഷാംപൂ ഉപയോഗിച്ചതിന് ശേഷം ഇവ ഉപയോഗിക്കുന്നത് ശീലമാക്കുക
മുടി ട്രിം ചെയ്യുന്നതും നല്ലതാണ്. മഞ്ഞുകാലത്ത് ഇത് നിര്‍ബന്ധമായും ചെയ്യണം. ഇതിലൂടെ മുടി പൊട്ടിപ്പോകുന്നത് ഒഴിവാക്കുന്നത്. മാസത്തില്‍ ഒരിക്കലെങ്കില്‍ ഇക്കാര്യം ചെയ്യുക.