Saturday, December 7, 2024
spot_imgspot_imgspot_img
HomeLifestyleമുടി കരുത്തോടെയും ആരോഗ്യത്തോടെയും വളരും; കിടക്കുന്നതിന് മുമ്പ് ഈ കാര്യം ചെയ്താൽ പിന്നെ ഒരിക്കലും മുടികൊഴിച്ചിൽ...

മുടി കരുത്തോടെയും ആരോഗ്യത്തോടെയും വളരും; കിടക്കുന്നതിന് മുമ്പ് ഈ കാര്യം ചെയ്താൽ പിന്നെ ഒരിക്കലും മുടികൊഴിച്ചിൽ വരില്ല

നല്ല മുടിയ്ക്ക്,മുടി വളരാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ഉണ്ടാകില്ല. പ്രത്യേകിച്ചു പെണ്‍കൊടികള്‍. നീണ്ട് ഇടതൂര്‍ന്ന മുടി ഇന്നത്തെ കാലത്തു പല പെണ്‍കുട്ടികള്‍ക്കും സ്വപ്‌നം മാത്രമാണ്. സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ പ്രധാനപ്പെട്ടതുമാണ് മുടി. മറ്റേതു സൗന്ദര്യവഴികള്‍ക്കും കൃത്രിമ മാര്‍ഗമുണ്ടെങ്കിലും മുടി വളരാന്‍ ഇത്തരം കൃത്രിമ വഴികള്‍ ഒന്നും തന്നെയില്ലെന്നതാണു വാസ്തവം. മുടി തികച്ചും നാടന്‍ വഴികളിലൂടെയേ വളരൂ. പഴയ മുത്തശ്ശി വഴികള്‍ എന്നു വേണം, പറയുവാന്‍. പഴയ തലമുറയില്‍ പെട്ട ആളുകള്‍ മുടി സംരക്ഷണത്തിനായി, മുടി വളരുവാനായി പറയുന്ന പല വഴികളുമുണ്ട്. എണ്ണ തേച്ചു കുളി, താളി തേയ്ക്കുക, മുടി പിന്നിയിടുക, മുടി കെട്ടി വയ്ക്കുക തുടങ്ങിയ പല കാര്യങ്ങളും ഇതില്‍ പെടുന്നു.  

ആരോഗ്യമുള്ളതും കരുത്തുറ്റതും മനോഹരവുമായ മുടി വേണമെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ മുടി രാത്രിയിലും സംരക്ഷിക്കേണ്ടതുണ്ട്. സാധാരണയായി, മിക്ക ആളുകളും രാത്രിയില്‍ അവരുടെ മുടിക്ക് വലിയ പ്രാധാന്യം നല്‍കാറില്ല. എന്നാല്‍, ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് നിങ്ങളുടെ മുടിക്ക് വേണ്ടി അല്‍പസമയം മാറ്റിവയ്ക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍, നിങ്ങളുടെ മുടിക്ക് അതിശയകരമായ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും.  മുടിയുടെ ആരോഗ്യം വീണ്ടെടുക്കാനും മുടി മികച്ചതായി വളരാനും സഹായിക്കുന്ന ചില രാത്രികാല മുടി സംരക്ഷണ വഴികള്‍ ഇതാ.

തല നന്നായി മസാജ് ചെയ്യുക

ആരോഗ്യമുള്ള മുടി ലഭിക്കണമെങ്കില്‍ നിങ്ങള്‍ ദിവസവും തലയോട്ടിയും മുടിയും മസാജ് ചെയ്യണം. ആരോഗ്യമുള്ള തലയോട്ടി നിങ്ങള്‍ക്ക് ആരോഗ്യമുള്ള മുടി നല്‍കുന്നു. അതിനാല്‍ രാത്രി ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് രണ്ടോ അഞ്ചോ മിനിറ്റ് നേരം നിങ്ങളുടെ തല മൃദുവായി മസാജ് ചെയ്യുക. ഇത് രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും തലയോട്ടിയുടെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യും. തല മസാജ് ചെയ്യുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുക മാത്രമല്ല, മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍, രാത്രിയില്‍ തല മസാജ് ചെയ്യുന്നത് നിങ്ങളുടെ മുടി സംരക്ഷണത്തിന്റെ ഭാഗമാക്കണം.

ഹെയര്‍ ഓയില്‍ ഉപയോഗം 

പരുക്കനായതും വരണ്ടതുമായ മുടിയാണ് നിങ്ങളുടെ പ്രശ്നമെങ്കില്‍ രാത്രിയില്‍ നിങ്ങളുടെ മുടിക്ക് നിര്‍ബന്ധമായും ഹെയര്‍ ഓയില്‍ തേക്കണം. നമ്മുടെ ചര്‍മ്മം പോലെതന്നെ നമ്മുടെ മുടിയും രാത്രിയില്‍ സ്വയം മെച്ചപ്പെടുന്നു. രാത്രി ഹെയര്‍ ഓയില്‍ ട്രീറ്റ്മെന്റ് ചെയ്യുന്നത് വരണ്ട മുടി, അറ്റം പിളരല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നു. നല്ലൊരു ഗുണനിലവാരമുള്ള ഹെയര്‍ ഓയില്‍ എടുത്ത് തലയോട്ടിയില്‍ പുരട്ടി മൃദുവായി മസാജ് ചെയ്യുക. കൂടാതെ. മുടിയുടെ അറ്റത്തും എണ്ണ പുരട്ടാന്‍ മറക്കരുത്. മുടി കെട്ടിവച്ച് രാത്രിയില്‍ ഉറങ്ങുക.



കട്ടന്‍ ചായ 

 മുടി നന്നാക്കാനായി നിങ്ങള്‍ക്ക് ചെയ്യാവുന്ന മികച്ചൊരു വഴിയാണ് ഇത്. ഒരു കപ്പ് കട്ടന്‍ ചായ ഉണ്ടാക്കി കുറച്ച് മണിക്കൂര്‍ നേരം വയ്ക്കുക. ഇത് ഒരു സ്‌പ്രേ ബോട്ടിലിലേക്ക് ഒഴിച്ച് മുടിയില്‍ സ്‌പ്രേ ചെയ്യുക. രാത്രി മുഴുവന്‍ മുടി കെട്ടിവച്ച് ഉറങ്ങുക. ഈ വഴി, നിങ്ങളുടെ മുടിക്ക് കറുപ്പ് നിറം നല്‍കുകയും മുടിയെ ശക്തമാക്കുകയും മുടി കൊഴിച്ചില്‍ കുറയ്ക്കുകയും മുടിക്ക് തിളക്കവും മൃദുത്വവും നല്‍കുകയും ചെയ്യും.


മുടി മുറുക്കി കെട്ടിവയ്ക്കരുത് 

ഉറങ്ങുമ്പോള്‍ മുടി കെട്ടിവയ്ക്കുന്ന ശീലം പലര്‍ക്കും ഉണ്ട്. നിങ്ങളുടെ മുടി ആരോഗ്യത്തോടെയും കരുത്തോടെയും ഇരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രാത്രിയില്‍ മുടി മുറുക്കി കെട്ടിവയ്ക്കാതിരിക്കുക. മുടി മുറുക്കി കെട്ടിവയ്ക്കുന്നത് മുടിക്ക് കേടുപാടുകള്‍ വരുത്തുകയും മുടി പിളരുകയും ചെയ്യുന്നു. ഇത് ഒടുവില്‍ മുടി പൊട്ടുന്നതിലേക്ക് നയിക്കുന്നു. അതിനാല്‍ രാത്രിയില്‍ നിങ്ങളുടെ മുടി മുറുകെ കെട്ടി വയ്ക്കുന്നത് ഒഴിവാക്കുക.
 


നനഞ്ഞ മുടിയോടെ ഉറങ്ങരുത് 

നിങ്ങളുടെ മുടി നനഞ്ഞിരിക്കുമ്പോള്‍ മുടിക്ക് പെട്ടെന്ന് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് നനഞ്ഞ മുടി ചീകരുതെന്ന് പറയുന്നത്. മുടി സംരക്ഷിക്കാനായി നിങ്ങള്‍ രാത്രിയില്‍ മുടി കഴുകുന്നത് ഒഴിവാക്കുക. കാരണം ഇത് മുടിക്ക് കേടുപാടുകള്‍ വരുത്തും.

മുടിയില്‍ അല്‍പം ഈര്‍പ്പം നിലനിര്‍ത്തുക 

മുടിക്ക് പോഷണവും ജലാംശവും നിലനിര്‍ത്താന്‍ മോയ്‌സ്ചറൈസേഷന്‍ ആവശ്യമാണ്. നിങ്ങളുടെ മുടിയെ പോഷിപ്പിക്കാനും പുനരുജ്ജീവിപ്പിക്കാനുമായി കണ്ടീഷനിംഗ് ഹെയര്‍ മാസ്‌ക് പ്രയോഗിക്കുക. നിങ്ങളുടെ മുടിയുടെ തരത്തിന് അനുയോജ്യമായ ഒരു ഹെയര്‍ മാസ്‌ക് വേണം ഉപയോഗിക്കാന്‍. രാത്രി ഹെയര്‍ മാസ്‌ക് പുരട്ടി മുടി കെട്ടിവച്ച് ഉറങ്ങുക. രാവിലെ ഇത് നന്നായി കഴുകിക്കളയുക.


മുറിയുടെ അന്തരീക്ഷം ശ്രദ്ധിക്കുക  വരണ്ട അന്തരീക്ഷം നമ്മുടെ ചര്‍മ്മത്തിലും മുടിയിലും പ്രശ്‌നങ്ങളുണ്ടാക്കും. അതിനാല്‍, നിങ്ങള്‍ ഉറങ്ങുന്ന മുറി വളരെയധികം വരണ്ടതല്ലെന്ന് ഉറപ്പാക്കുക. നിങ്ങള്‍ ഉറങ്ങുന്ന മുറി വളരെയേറെ വരണ്ടതാണെങ്കില്‍ അത് മുടി വരളുന്നതിന് കാരണമാവുകയും മുടി പൊട്ടുന്നതിലേക്ക് നയിക്കുകയും ചെയ്യും

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments