അഹ് മദാബാദ്: ശമ്പളം ചോദിച്ച ദലിത് യുവാവിന്റെ വായില്‍ ചെരിപ്പ് തിരുകുകയും മാപ്പ് പറയിക്കുകയും ചെയ്തതെന്ന പരാതിയില്‍ കേസ്. ഗുജറാതിലെ മോര്‍ബിയിലാണ് സംഭവം.gujarath man forced hold former employers footwear mouth after asking salary
ശമ്ബളം ചോദിച്ചതിന് യുവാവിനെ നിര്‍ബന്ധിച്ച് വായകൊണ്ട് ചെരിപ്പ് എടുപ്പിക്കുകയും മാപ്പ് പറയിക്കുകയുമായിരുന്നു.
സംഭവത്തില്‍ സ്ഥാപന ഉടമയായ റാണിബ എന്നറിയപ്പെടുന്ന വിഭൂതി പട്ടേലിനും ജോലിക്കാര്‍ക്കും എതിരെയാണ് കേസ്. റാണിബ ഇൻഡസ്ട്രീസ് എന്ന പേരില്‍ സ്വകാര്യ സ്ഥാപനം നടത്തുകയാണ് ഇവര്‍. ഒക്ടോബര്‍ 2നാണ് പരാതിക്കാരനായ നീലേഷ് ഡല്‍സാനിയ (21) 12,000 രൂപ ശമ്ബളത്തില്‍സ്ഥാപനത്തില്‍ ജോലിക്ക് കയറുന്നത്. എന്നാല്‍ ഒക്ടോബര്‍ 18ന് കാരണം കൂടാതെ പുറത്താക്കുകയായിരുന്നു.
16 ദിവസത്തെ ശമ്ബളം ആവശ്യപ്പെട്ടപ്പോള്‍ ഫോണെടുക്കാതെയായി. തുടര്‍ന്ന് നവംബര്‍ 24ന് നീലേഷും സഹോദരൻ മെഹുലും അയല്‍വാസിയും ഓഫിസില്‍ എത്തി ശമ്ബളോ ചോദിക്കുകയായിരുന്നു. വിഭൂതിയും സ്ഥാപനത്തിന്റെ മാനേജരായ പരിക്ഷിത് പട്ടേലും ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ വലിച്ച് ടെറസിലേക്ക് കൊണ്ടുപോയി.