തൃശൂർ: തൃശൂരിലെ സ്വർണ നിർമാണ കേന്ദ്രങ്ങളിലും കടകളിലും ഉടമകളുടെ വീടുകളിലുമായി ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ റെയ്ഡ്.
കണക്കില്‍പ്പെടാത്ത 120 കിലോ സ്വർണം ഇതുവരെ പിടിച്ചെടുത്തെന്നും പരിശോധന തുടരുമെന്നും സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ ദിനേശ് കുമാർ അറിയിച്ചു.
5 കൊല്ലത്ത നികുതി വെട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്.
ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഴുന്നൂറോളം ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് ഒരേസമയം വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയത്. ഇന്നലെ തുടങ്ങിയ പരിശോധന ഇന്നും തുടരുകയാണ്.
ആറുമാസത്തെ ആസൂത്രണത്തിനൊടുവിലായിരുന്നു റെയ്ഡ് നടത്തിയത്. വിവരം ചോരാതിരിക്കാനും ഉദ്യോഗസ്ഥര്‍ മുന്‍കരുതലെടുത്തു. പിടിച്ചെടുത്ത സ്വര്‍ണത്തിന് 5% വരെ പിഴ ഈടാക്കും. കള്ളക്കടത്ത് സ്വര്‍ണം ഉണ്ടോയെന്നും പരിശോധിക്കുകയും ചെയ്തു.
ജിഎസ്ടി ഇന്റലിജന്‍സ് സ്‌പെഷ്യല്‍ കമ്മീഷണര്‍ അബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍. അതേസമയം പരിശീലന ക്ലാസെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥരെ വരുത്തിയത്. ജിഎസ്ടി ഇന്റലിജന്‍സിലെ 700 ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുത്തത്. തൃശൂരില്‍ റെയ്ഡിനായി പുറപ്പെട്ടത് വിനോദസഞ്ചാരികള്‍ ചമഞ്ഞു കൊണ്ടുമായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എറണാകുളത്തും തൃശൂരിലുമായി ഉദ്യോഗസ്ഥര്‍ സംഘടിച്ചു. ഉദ്യോഗസ്ഥരെ വരുത്തിയത് പരിശീന ക്ലാസെന്ന് പറഞ്ഞാണ്. റെയ്ഡ് വിവരം ചോരാതിരിക്കാനായിരുന്നു ഇത്.
തുടര്‍ന്ന് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം തൃശ്ശൂരിലേക്ക് പുറപ്പെട്ടു. വിനോദസഞ്ചാര ബാനര്‍ ബസില്‍ കെട്ടിയാണ് ഇവിടെ എത്തിയത്. 74 ഇടങ്ങളില്‍ ഒരേ സമയം ഉദ്യോഗസ്ഥര്‍ കയറി.