തിരുവനന്തപുരം: 2022 – 23 സാമ്പത്തിക വര്‍ഷത്തിലെ ജിഎസ്ടി നിയമപ്രകാരം കച്ചവട സംബന്ധമായ തിരുത്തൽ വിറ്റുവരവിൽ വരുത്തുന്നതിന് 30 വരെ അവസരം. വിട്ടുപോയ വിറ്റു വരവ് വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും നേരത്തേ നല്‍കിയവയില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താനും ഉള്ള അവസരമാണ്.
GST input tax credit can be reversed in the return till 30th.
അനര്‍ഹമായ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ശരിയായ രീതിയില്‍ റിട്ടേണിലുടെ റിവേഴ്‌സ് ചെയ്യുന്നതിനും സാധിക്കും. ഒക്ടോബറിലെ ജിഎസ്ടി ആര്‍ 3ബി റിട്ടേണ്‍ ഫയലിങ്ങിലൂടെയാണ് ഇത് ചെയ്യേണ്ടത്.
ജിഎസ്ടിആര്‍ 3ബി റിട്ടേണിലെ 4B(1) എന്ന ടേബിളിന് പകരം4 B(2) എന്ന ടേബിളില്‍ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയ നികുതിദായകര്‍ എത്രയും പെട്ടന്ന് തന്നെ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനു മുൻപ് ജില്ലാതല ജോയിന്റ് കമ്മീഷണര്‍ ടാക്സ്പെയര്‍ സര്‍വീസ് വിഭാഗത്തെയോ ജില്ലയിലെ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തെയോ ബന്ധപ്പെട്ട് ശരിയായ രീതി മനസിലാക്കണമെന്നും ആണ് അറിയിപ്പ്.