Thursday, November 14, 2024
spot_imgspot_img
HomeNews6 വയസ്സുകാരിയെ ക്രൂരപീഡനത്തിനിരയാക്കിയത് മുത്തശ്ശിയുടെ കാമുകൻ: കുട്ടികളുടെ മുന്നില്‍വച്ച്‌ ലൈംഗികബന്ധവും ; ഇരട്ടജീവപര്യന്തം

6 വയസ്സുകാരിയെ ക്രൂരപീഡനത്തിനിരയാക്കിയത് മുത്തശ്ശിയുടെ കാമുകൻ: കുട്ടികളുടെ മുന്നില്‍വച്ച്‌ ലൈംഗികബന്ധവും ; ഇരട്ടജീവപര്യന്തം

തിരുവനന്തപുരം: ആറുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ 68-കാരനായ പ്രതിക്ക് ഇരട്ടജീവപര്യന്തവും 60,000 രൂപ പിഴയും.

മംഗലപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ പ്രതിയായ വിക്രമനെതിരെ തിരുവനന്തപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

പ്രതി ആറുവയസുകാരിയെ പീഡിപ്പിച്ചത് ഒൻപത് വയസുള്ള സഹോദരിയുടെ മുന്നില്‍ വച്ചാണ്. ഒൻപത് വയസുകാരിയെയും ഇയാള്‍ ക്രൂരപീഡനത്തിനിരയാക്കിയിരുന്നു. ഈ കേസില്‍ നവംബർ അഞ്ചിന് കോടതി വിധി പറയും.

മാതാപിതാക്കള്‍ ഉപേക്ഷിച്ചതിനാല്‍ മുത്തശ്ശിക്കായിരുന്നു കുട്ടികളുടെ സംരക്ഷണച്ചുമതല. പ്രതിയായ വിക്രമൻ മുത്തശ്ശിയുടെ കാമുകനാണ്. ഇയാള്‍ ഇവർക്കൊപ്പമാണ് താമസിച്ചിരുന്നത്. 2020- 21 കാലയളവിലാണ് ഇയാള്‍ സഹോദരിമാരെ പീഡനത്തിനിരയാക്കിയത്. വാടകവീട്ടിലായിരുന്നു ഇവരുടെ താമസം.

ഇയാള്‍ കുട്ടികളെ ആദ്യം പീഡനത്തിനിരയാക്കിയത് മുത്തശ്ശി പുറത്തുപോയിരുന്ന സമയത്താണ്. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. അശ്ലീല വീഡിയോകള്‍ കാണിച്ചും കുട്ടികളെ ഉപദ്രവിച്ചിരുന്നു. നിരന്തരമായ പീഡനത്തെത്തുടർന്ന് കുട്ടികളുടെ രഹസ്യഭാഗങ്ങളിലടക്കം മുറിവേറ്റിരുന്നു.

അതേസമയം കുട്ടികളുടെ മുന്നില്‍വച്ച്‌ പ്രതിയും മുത്തശ്ശിയും ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുകയും ചെയ്തിരുന്നു. വീടിന്റെ വാതിലുകളും ജനലുകളും അടച്ചതിനുശേഷമാണ് വിക്രമൻ കുട്ടികളെ ഉപദ്രവിച്ചിരുന്നത്. അതിനാല്‍ കുട്ടികളുടെ കരച്ചില്‍ പുറത്തുകേട്ടിരുന്നില്ല. ഒരിക്കല്‍ വാതില്‍ അടയ്ക്കാതെ പ്രതി കുട്ടികളെ ഉപദ്രവിച്ചത് ഒരു അയല്‍ക്കാരൻ കണ്ടതോടെയാണ് വിവരം പുറത്തുവന്നത്. രണ്ട് കുട്ടികളും നിലവില്‍ അഭയകേന്ദ്രത്തിലാണ് താമസം

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments