Thursday, May 1, 2025
spot_imgspot_img
HomeCinemaഫോണിൽ വിളിച്ച് ഒന്നര മണിക്കൂറോളം ഗോപിക കരച്ചിൽ തന്നെയായിരുന്നു.. എൻഗേജ്‌മെന്റ് മാറ്റി വെക്കണോയെന്ന് വരെ ഞാൻ...

ഫോണിൽ വിളിച്ച് ഒന്നര മണിക്കൂറോളം ഗോപിക കരച്ചിൽ തന്നെയായിരുന്നു.. എൻഗേജ്‌മെന്റ് മാറ്റി വെക്കണോയെന്ന് വരെ ഞാൻ ചിന്തിച്ചിരുന്നു : പക്ഷേ..!!; ഗോവിന്ദ് പത്മസൂര്യ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് ജിപിയും ഗോപികയും. ഇരുവരുടെയും വിവാഹ നിശ്ചയം ആരാധകരെ ഏറെ അമ്ബരപ്പിച്ച വാര്‍ത്തയായിരുന്നു. സ്വപ്നത്തില്‍ പോലും വിചാരിക്കാതിരുന്ന ജോഡിയായ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലുമാണെന്നതാണ് ആരാധകരെ കൂടുതല്‍ അമ്പരപ്പിച്ചത്.

അഞ്ജലി എന്ന കഥാപാത്രം നല്‍കി സീരിയലില്‍ കരിയര്‍ നല്‍കിയ സംവിധായകന്റെ വേര്‍പാട് സംഭവിച്ച് ദിവസങ്ങള്‍ കഴിയുമ്പോള്‍ തന്നെ എങ്ങനെ ഇത്രത്തോളം സന്തോഷവതിയായി വിവാഹനിശ്ചയം നടത്താന്‍ സാധിക്കുന്നുവെന്ന ചോദ്യമാണ് ഗോപികയ്ക്ക് നേരെ ഉയര്‍ന്നത്. കൂടാതെ വിവാഹം ഉറപ്പിച്ചതിനാല്‍ ഇനി ഗോപിക അഭിനയിക്കില്ലെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ എല്ലാത്തിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഗോപികയും ഗോവിന്ദ് പത്മസൂര്യയും.

‘ഞങ്ങളുടെ ഫങ്ഷന്റെ നാല് ദിവസം മുമ്പാണ് സാന്ത്വനത്തിന്റെ സംവിധായകൻ അന്തരിക്കുന്നത്. അതൊരു വലിയ ഷോക്കായിരുന്നു. എനിക്കും വലിയൊരു ഷോക്കായിരുന്നു. തലേദിവസം ഗോപിക എന്നെ വിളിച്ച് പറഞ്ഞിരുന്നു ആദിത്യൻ സാർ അനുഗ്രഹിക്കുകയും നിശ്ചയത്തിനുള്ള ബെസ്റ്റ് വിഷസ് പറയുകയും ചെയ്തുവെന്ന്. ഈ മരണം സംഭവിച്ച് നാല് ദിവസം കഴിഞ്ഞായിരുന്നു ഞങ്ങളുടെ എൻഗേജ്‌മെന്റ്.

എൻഗേജ്‌മെന്റ് മാറ്റി വെക്കണോയെന്ന് വരെ ഞാൻ ചിന്തിച്ചിരുന്നു. ഗോപികയോട് അതേ കുറിച്ച് ചോദിച്ചിരുന്നു. പക്ഷെ എന്റെ വീട്ടിലും ഗോപികയുടെ വീട്ടിലും സംസാരിക്കുമ്പോൾ അവർക്ക് മാറ്റിവെക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റുന്നില്ലായിരുന്നു. പിന്നെ ചടങ്ങിൽ പങ്കെടുക്കാനായി കുറെ കാരണവന്മാരെ ക്ഷണിച്ചിരുന്നു. എന്റെ തന്നെ പല ബന്ധുക്കളും ജയ്പൂരിൽ നിന്ന് വരെ വന്ന് കഴിഞ്ഞു. കുറെ പ്രായമുള്ളവർ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.

അവരോടൊക്കെ എന്ത് പറയും. പറഞ്ഞാൽ അവർക്ക് മനസിലാകുമോ എന്നൊക്കെ ചിന്തിച്ചു. നടത്തുകയാണെങ്കിൽ ഈ പരിപാടി പൂർണ മനസോടെ നടത്തിയിട്ടെ കാര്യമുള്ളു. അല്ലെങ്കിൽ മാറ്റി വെക്കണം. അങ്ങനെ ആലോചിച്ചപ്പോൾ എനിക്ക് മനസിലായി പരിപാടിയുമായി മുന്നോട്ട് പോവുകയെ മാർഗമുള്ളൂവെന്ന്. അതൊരു വലിയ ചലഞ്ചായിരുന്നു. കാരണം ഗോപിക ആദിത്യൻ സാറിനെ കണ്ടിട്ട് വന്നാൽ ഒക്കെയാകുമെന്ന് ഞാൻ വിചാരിച്ചിരുന്നു.

പക്ഷെ കണ്ട് വന്നശേഷവും ഒന്നര മണിക്കൂറോളം ഫോണിൽ വിളിച്ച് ഗോപിക കരച്ചിൽ തന്നെയായിരുന്നു. പിറ്റേദിവസവും അതേ വിഷമത്തിൽ തന്നെയായിരുന്നു. കണ്ണടക്കുമ്പോൾ മനസിൽ നിന്നും മുഖം പോകുന്നില്ലെന്നാണ് ഗോപിക പറഞ്ഞത്. പിന്നെ ഞങ്ങളുടെ സുഹൃത്തുക്കളിലായിരുന്നു എന്റെ പ്രതീക്ഷ. അവരെല്ലാം ഗോപികയുടെ വീട്ടിൽ ചെന്ന് അവളെ ഓക്കെയാക്കി എടുത്തു.

‘എന്റെ സോഷ്യൽമീഡിയ പോസ്റ്റുകൾക്ക് താഴെയും ഗോപിക അഭിനയം നിർത്തുകയാണോ എന്ന ചോദ്യം നിരവധി കണ്ടു. നമ്മുടെ ജീവിതത്തിൽ സന്തോഷമുള്ള ഒരു കാര്യമല്ലേ നടന്നത്. അതിന് ഗോപിക അഭിനയം നിർത്തേണ്ട കാര്യമുണ്ടോ. സാന്ത്വനം നിർത്തിയാൽ അഞ്ജലിയായി ഉണ്ടാകില്ലെന്നല്ലാതെ വിവാഹനിശ്ചയം കഴിഞ്ഞതുകൊണ്ട് ഗോപിക അഭിനയം നിർത്താൻ പോകുന്നില്ല. അഞ്ജലിയായി ഗോപിക നിങ്ങളുടെ മുമ്പിൽ വരും. എങ്ങാനും നിന്ന് പോയാൽ അത് എടുത്ത് എന്റെ തലയിൽ ഇടരുത്. എത്ര വേണമെങ്കിലും ഗോപിക അഭിനയിച്ചോട്ടെ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments