Tuesday, November 5, 2024
spot_imgspot_img
HomeNewsKerala Newsഡോ. വന്ദനാദാസിന്റെ സ്മരണക്കായി ക്ലിനിക്; വൈകിട്ട് ഗവർണർ ഉദ്ഘാടനം ചെയ്യും

ഡോ. വന്ദനാദാസിന്റെ സ്മരണക്കായി ക്ലിനിക്; വൈകിട്ട് ഗവർണർ ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദനദാസിന്റെ സ്മരണക്കായി നിർമിച്ച ക്ലിനിക്ക് ഇന്ന് വൈകിട്ട് നാല് മണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.Governor Arif Muhammad Khan will inaugurate the clinic built in memory of Dr. Vandanadas today

ആലപ്പുഴ തൃക്കുന്നപ്പുഴയിലെ കാർത്തികപ്പള്ളി-നങ്ങ്യാർകുളങ്ങര റോഡിൽ പുളിക്കീഴിനു സമീപമാണ് ക്ലിനിക്ക്.  ക്ലിനിക്കിലെ പ്രാര്‍ത്ഥന ഹാള്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.

ഫാർമസിയും ലാബും ഡോക്ടർ വി പി ഗംഗാധരൻ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാവിലെ 9ന് സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് തുടങ്ങുമെന്ന് വന്ദനയുടെ പിതാവ് മോഹൻദാസ് അറിയിച്ചു. സാധാരണക്കാരായ മനുഷ്യർക്ക് കുറഞ്ഞ ചെലവിൽ വൈദ്യസഹായം എത്തിക്കണമെന്ന വന്ദനയുടെ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്.

2000 ചതുരശ്ര അടി വിസ്താരമുള്ള ഇരുനില കെട്ടിടത്തിലാണ് ആശുപത്രി. മകളുടെ ഓർമ്മയ്ക്കായി വന്ദനയുടെ മാതാപിതാക്കളാണ് പല്ലനയാറിന്റെ തീരത്ത് ക്ലിനിക് പണിതത്. അമ്മ വീടിനടുത്ത് ഒരു ആശുപത്രി വന്ദനയുടെ സ്വപ്നമായിരുന്നുവെന്ന് സുഹൃത്തുകളും പറയുന്നു.

ക്ലിനികിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. ക്ലിനിക് പ്രവർത്തനം ആരംഭിക്കുന്നതോടെ സ്ഥിരമായി രണ്ട് ഡോക്ടർമാരുടെ സേവനം ഉണ്ടാകും. വന്ദനയുടെ സുഹൃത്തുക്കൾ ഉൾപ്പടെയുള്ളവർ ക്ലിനിക്കിൽ സേവനം നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments