ഗോപി സുന്ദറിനെ കുറിച്ചുള്ള ഗോസിപ്പുകൾ സാമൂഹിക മാധ്യമങ്ങളിൽ പലപ്പോഴും വരാറുള്ളതാണ് .
ഇപ്പോൾ പുതിയൊരു പോസ്റ്റുമായെത്തിയിരിക്കുകയാണ് ഗോപി സുന്ദർ. ആരുടെ കൂടെ ഫോട്ടോ ഇട്ടാലും അവരെ എല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്ന എല്ലാ മുഖം ഇല്ലാച്ച കമന്റോളികള്‍ക്കും നന്ദി. ഇവളാണ് എന്റെ കല്യാണിക്കുട്ടി എന്ന ക്യാപ്ഷനോടെയായിരുന്നു പുതിയ പോസ്റ്റ്.
കൂടെയുള്ളത് പുതിയ ആളാണോഎന്നാ ചോദ്യത്തിന് . യെസ്, ഇത് നിന്റെ ബന്ധുവും കൂടിയാണെന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. ഗോപി സുന്ദറിന്റെ കൂടെ ഇപ്പോഴുള്ള ആളെ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും, കാമുകിയാണോ എന്ന് ആരാധകര്‍, അതായിരിക്കും ഇനി ചര്‍ച്ച എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ആരൊക്കെ പോയാലും വന്നാലും എന്നും കല്യാണിക്കുട്ടി കൂടെ തന്നെ കാണും. ജീവിതകാലം മുഴുവനും നന്ദിയോടെ ഇവള്‍ കൂടെയുണ്ടാവും തുടങ്ങിയ കമന്റുകളായി വന്നിട്ടുള്ളത് .