സംഗീതസംവിധായകന്‍ ഗോപി സുന്ദറിന്റെ വ്യക്തി ജീവിതം പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഗായിക അഭയ ഹിരണ്‍മയിക്കൊപ്പം ലിവിംഗ് റിലേഷന്‍ഷിപ്പില്‍ ആയിരുന്ന ഗോപി സുന്ദര്‍, ഈ ബന്ധം അവസാനിപ്പിച്ച് ഗായിക അമൃത സുരേഷിനെ വിവാഹം ചെയ്തിരുന്നു.

ഏറ്റവും ഒടുവിൽ ഗായിക അമൃത സുരേഷുമായുള്ള പ്രണയത്തിന്റെ പേരിലാണ് ഗോപി സുന്ദർ ചർച്ചയായത്. ഇരുവരും ഒരു വർഷത്തിനുശേഷം പിരിഞ്ഞെന്ന സൂചനകളും പുറത്തു വന്നിരുന്നു.
കഴിഞ്ഞ ദിവസം കൂടി ഗോപി സുന്ദർ പങ്കുവച്ച ഒരു ചിത്രത്തിലും ചിലരുടെ ചോദ്യമെത്തി. അണ്ണാ… പുതിയത് വല്ലതും…. സെറ്റായോ? എന്ന്! ഉരുളയ്ക്ക് ഉപ്പേരിപോലെ താരത്തിന്റെ മറുപടിയും എത്തി.

.
വേണ്ട അടുത്ത വീക്ക് മതി, ഞാൻ വിളിക്കാം നീ എല്ലാവരെയും ലാസ്റ്റ് ടൈം നിരത്തി നിർത്തിയപോലെ നിർത്തിയാൽ മതി. എല്ലാരേം വിളിക്കണേ എന്നായിരുന്നു ഗോപി സുന്ദർ നൽകിയ മറുപടി. ‘എയർഹോസ്റ്റസ് സമീപത്തെവിടെയോ ഉണ്ടല്ലേ.. ആ ഇരിപ്പും നോട്ടവും കണ്ടാൽ അറിയാം’ എന്ന മറ്റൊരു കമന്റിനും ഗോപി വ്യക്തമായി പ്രതികരിച്ചു. നിന്റെ നോട്ടവും ചിന്തയും അപാരം തന്നെ എന്നാണ് അദ്ദേഹം മറുപടി നൽകിയത്.
മ്യൂസിക് ഷോയുടെ ഭാഗമായി സ്വിറ്റ്സർലാൻഡിൽ ആണ് ഗോപി സുന്ദർ ഇപ്പോൾ. കൂടെ സുഹൃത്തും കലാകാരിയുമായ പ്രിയ നായരും ഉണ്ടെന്നാണ് സൂചന.