Saturday, May 17, 2025
spot_imgspot_img
HomeNewsജി-മെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ഗൂഗിൾ :  ഉപയോക്താക്കളുടെ സുരക്ഷ പ്രധാനം

ജി-മെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ഗൂഗിൾ :  ഉപയോക്താക്കളുടെ സുരക്ഷ പ്രധാനം

രണ്ട് വർഷത്തോളമായി ഉപയോഗ ശൂന്യമായ  ജി മെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ  ഒരുങ്ങുകയാണ് ഗൂഗിൾ. 2023 ഡിസംബറിൽ ഈ നടപടി പൂർത്തിയാക്കാനാണ് കമ്പനി ആലോചിക്കുന്നത്.

അപകടസാധ്യത കുറയ്ക്കുന്നതിനുള്ള നടപടികൾ കമ്പനി സ്വീകരിക്കുന്നതായി ഗൂഗിൾ പ്രൊഡക്റ്റ് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് റൂത്ത് ക്രിചെലി പോസ്‌റ്റിലൂട അറിയിച്ചിരുന്നു. ഉപയോക്താക്കളുടെ സുരക്ഷയെ കരുതിയാണ് നടപടി. രണ്ട് വർഷമായി ഉപയോഗിക്കാത്ത  ഗൂഗിൾ അക്കൗണ്ടുകൾ നീക്കം ചെയ്യുമെന്നും  ഇതിൽ പറയുന്നുണ്ട്. ഉപയോഗത്തിലില്ലാതിരുന്ന അക്കൗണ്ടുകളിലെ ജി-മെയിൽ, ഡോക്സ്, ഡ്രൈവ്, ഗൂഗിൾ മീറ്റ്, കലണ്ടർ, ഗൂഗിൾ ഫോട്ടോസ് എന്നിവയും നഷ്ടമാകും. വ്യക്തിഗത അക്കൗണ്ടുകൾക്ക് മാത്രമാണ് ഇത് ബാധകമാവുക. ബിസിനസ് അക്കൗണ്ടുകളെ  നീക്കം ചെയ്യാൻ  ഗൂഗിളിന് പദ്ധതിയില്ല.

ഗൂഗിൾ ബ്ലോഗ് പോസ്റ്റ് അനുസരിച്ച് രണ്ടു വർഷത്തിൽ ഒരിക്കലെങ്കിലും വ്യക്തിഗത ഗൂഗിൾ അക്കൗണ്ടുകൾ സൈൻ-ഇൻ ചെയ്യണം ഇല്ലങ്കിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്‌യും.ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ഏതെങ്കിലും സബ്സ്ക്രിപ്ഷനുകൾ എടുത്തിട്ടുണ്ടെങ്കിൽ കമ്പനി അക്കൗണ്ടിനെ ആക്ടീവ് ആയി കണക്കാക്കുകയും അക്കൗണ്ട് നീക്കം ചെയ്യാതിരിക്കുകയും ചെയ്യും. നിലവിൽ യൂട്യൂബുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ ഇല്ലാതാക്കാൻ ഗൂഗിളിന്  ഉദ്ദേശ്യമില്ല.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments