Friday, April 25, 2025
spot_imgspot_img
HomeNewsKerala Newsസ്വർണക്കടത്ത് കേസ്; എം.ശിവശങ്കറിന് 50 ലക്ഷം രൂപയും സ്വപ്ന സുരേഷിന് 6 കോടി രൂപയും പിഴ

സ്വർണക്കടത്ത് കേസ്; എം.ശിവശങ്കറിന് 50 ലക്ഷം രൂപയും സ്വപ്ന സുരേഷിന് 6 കോടി രൂപയും പിഴ

കൊച്ചി: നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസിൽ പ്രതികൾക്ക് പിഴ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ 50 ലക്ഷം രൂപയും സ്വപ്ന സുരേഷ് 6 കോടി രൂപയും പിഴയടക്കണം. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ 2 മുൻ നയതന്ത്ര ഉദ്യോഗസ്ഥരും പിഴയടക്കണം. ആകെ 44 പ്രതികളുള്ള കേസിൽ 60.60 കോടി രൂപയാണ് പിഴ. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാറിന്റെ ഉത്തരവ്.

യുഎഇ കോൺസുലേറ്റ് മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, മുൻ അഡ്മിൻ അറ്റാഷെ റാഷിദ് ഖാമിസ് അൽ അഷ്മേയി, പി.എ പി.എസ്.സരിത്, സന്ദീപ് നായർ, കെ.ടി.റമീസ് എന്നിവരും 6 കോടി രൂപ വീതം പിഴയടയ്ക്കണം. 2020 ജൂലൈ 5നു തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽനിന്നു 14.82 കോടി രൂപ വിലവരുന്ന 30.245 കിലോഗ്രാം കള്ളക്കടത്ത് സ്വർണം പിടിച്ചെടുത്തത്. ഈ കേസിലെ കസ്റ്റംസ് നടപടിക്രമത്തിന്റെ ഭാഗമായാണ് ഉത്തരവ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments