ഗ്ലാമി ഗംഗ സോഷ്യല്‍ മീഡിയയിലൂടെ വളരെ പരിചിതയാണ്. യൂട്യൂബില്‍ കണ്ടന്റ് ക്രിയേറ്ററായ ഗ്ലാമി ഒരു സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടെയാണ്. തന്റെ യൂട്യൂബിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും സൗന്ദര്യത്തെ കുറിച്ചും ഫാഷനെ കുറിച്ചും ഒക്കെയാണ് ഗംഗ പങ്കുവയ്ക്കുന്നത്. glamy ganga viral life
ഇപ്പോഴിതാ വളരെ സങ്കടത്തോടെയുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം.
ഇന്നത്തെ വീഡിയോ ഒരുപാട് ദുഖവും ചെറിയ സന്തോഷവുമുള്ളതാണ്. എനിക്ക് ഒരുപാട് പൂച്ചകളുണ്ടായിരുന്നു. 25 പൂച്ചകള്‍ വരെ രണ്ട് മൂന്ന് കൊല്ലമായി ഉണ്ടായിരുന്നു. പൂച്ചകള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഈ കഴിഞ്ഞ ഒരാഴ്ചയായി എന്റെ പൂച്ചകള്‍ തുരുതുരാന്ന് മരിക്കുകയാണ്. ഇതുവരെ അഞ്ച് പൂച്ചകള്‍ മരിച്ചു. അസുഖമൊന്നും ഉണ്ടായിരുന്നില്ല. ആരോ വിഷം വച്ചതാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പൂച്ച മരിച്ചു കിടക്കുന്നതാണ് കാണുക എന്നാണ് ഗംഗ പറയുന്നത്.
ഏകദേശം ആരാണ് വിഷം വച്ചതെന്ന് അറിയാം. പക്ഷെ പറയാന്‍ തെളിവുകളൊന്നുമില്ല. ശല്യം ആയതു കൊണ്ടാകും വിഷം വച്ചതാകാമെന്നാണ് പറയുന്നത്. പക്ഷെ ഇതുവരെ എന്റെ പൂച്ചകള്‍ ആരുടേയും വീട്ടില്‍ കയറി മോഷ്ടിക്കുകയൊന്നും ചെയ്തിട്ടില്ല. ഒരു വാണിംഗ് തന്നിരുന്നുവെങ്കില്‍ ഞങ്ങള്‍ തന്നെ മാറ്റിയേനെ. ഇന്നലെയൊന്നും ഉറങ്ങിയിട്ടേയില്ല, പേടിച്ചിട്ട്. മിണ്ടാപ്രാണികളാണ്. അവര്‍ക്ക് അറിഞ്ഞൂടാ, ഭക്ഷണത്തില്‍ വിഷം വെക്കരുത്. എവിടേലും കൊണ്ട് കളഞ്ഞോളൂ എന്നും ഗംഗ പറയുന്നു.
നിങ്ങളോ നിങ്ങളുടെ മക്കളോ വിശന്നിട്ട് ഭക്ഷണം കഴിക്കുമ്പോള്‍ അതില്‍ വിഷമുണ്ടെങ്കില്‍ ഒന്ന് ആലോചിച്ച് നോക്കിയേ. കുറച്ച് മനുഷ്യപ്പറ്റ് കാണിക്കുക. ഞങ്ങള്‍ക്ക് ഇനി ഇതൊന്നും കാണാന്‍ വയ്യ. അതിനാല്‍ പൂച്ചകളെ ഒരു സംഘടനയ്ക്ക് നല്‍കുകയാണ് ഞങൾ. എട്ട് പൂച്ചകളുണ്ട് ഇപ്പോള്‍ ഞങ്ങള്‍ക്ക്. എട്ടിനേയും കൊടുക്കുകയാണെന്നാണ് താരം പറയുന്നത്.