തിരുവനന്തപുരം: ഇരട്ടപ്പേര് വിളിച്ചെന്നാരോപിച്ച് നെടുമങ്ങാട് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ സംഘര്‍ഷം. മുടിയില്‍ പിടിച്ച് വലിക്കുന്നതും തലയില്‍ അടിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. girls fight in nedumangad ksrtc bus stand
ഇരട്ടപ്പേര് വിളിച്ചെന്നാരോപിച്ച് പെണ്‍കുട്ടികള്‍ തമ്മില്‍ തല്ലുകയായിരുന്നു.
വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ വിട്ട് വീട്ടിലേയ്ക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. ബസ് സ്റ്റാൻഡിനുള്ളില്‍ വച്ച് രണ്ട് പെണ്‍കുട്ടികള്‍ തമ്മില്‍ തല്ലുകയായിരുന്നു. ഇടിക്കുന്നതും അടിക്കുന്നതും മുടിയില്‍ പിടിച്ച് വലിക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം.
സഹപാഠികള്‍ ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും വിദ്യാര്‍ത്ഥികളും മറ്റ് യാത്രക്കാരുമടക്കം വലിയൊരു ജനക്കൂട്ടം കണ്ടുനില്‍ക്കുന്നതും കാണാം.
സംഭവത്തില്‍ ഇതുവരെ പൊലീസില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ല.