Tuesday, July 8, 2025
spot_imgspot_img
HomeNRIUKസൗത്ത് പോർട്ടിൽ നടന്ന കത്തിയാക്രമണത്തിൽ ഒരു പിഞ്ചു കുഞ്ഞു കൂടി മരണമടഞ്ഞു . 17 വയസ്സുകാരന്റെ...

സൗത്ത് പോർട്ടിൽ നടന്ന കത്തിയാക്രമണത്തിൽ ഒരു പിഞ്ചു കുഞ്ഞു കൂടി മരണമടഞ്ഞു . 17 വയസ്സുകാരന്റെ ക്രൂരതയിൽ പൊലിഞ്ഞത് മൂന്ന് കുട്ടികളുടെ ജീവനുകൾ

ലണ്ടൻ : ലിവർപൂളിനു സമീപമുള്ള തുറമുഖ പട്ടണമായ സൗത്ത് പോർട്ടിൽ നടന്ന കത്തിയാക്രമണത്തിൽ മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി ഉയർന്നു. സൗത്ത് പോർട്ടിലെ ഹാർട്ട് സ്ട്രീറ്റിൽ ആണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ് 9 പേർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കുത്തേറ്റ ഒമ്പതു വയസ്സുകാരി ചൊവ്വാഴ്ച പുലർച്ചെ ആശുപത്രിയിൽ ആണ് മരിച്ചത്. അഞ്ച് കുട്ടികളും രണ്ട് മുതിർന്നവരും ഗുരുതരാവസ്ഥയിൽ തുടരുകയാണ്.girls 6-7 and 9 killed in knife attack

അതേസമയം നേരത്തെ ആറ്, ഏഴ് വയസ്സുള്ള രണ്ട് കുട്ടികൾ മരിച്ച വാർത്ത പുറത്തുവന്നിരുന്നു. കത്തിയാക്രമണത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 2 മുതിർന്നവർക്കും ഗുരുതരമായ പരുക്ക് പറ്റിയതായാണ് റിപ്പോർട്ടുകൾ. അവധി കാലത്ത് കുട്ടികൾക്കായി സംഘടിപ്പിച്ച ഒരു ഡാൻസ് പ്രാക്ടീസ് ക്ലാസിൽ ആണ് ദുരന്ത സംഭവങ്ങൾ അരങ്ങേറിയത്.

ലങ്കാഷെയറിലെ ബാങ്കിൽ നിന്നുള്ള 17 വയസ്സുള്ള ആൺകുട്ടിയെ കൊലപാതകത്തിനും കൊലപാതകശ്രമത്തിനും പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments