ഗ്വാളിയോര്‍: പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി. മധ്യപ്രദേശിലെ ഭിന്ദ് സ്വദേശിനിയായ പത്തൊമ്ബതുവയസുകാരിയെയാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് തട്ടികൊണ്ടുപോയത്.
ദീപാവലി ആഘോഷിക്കാൻ വീട്ടിലേയ്ക്ക് പോകാനായി പമ്ബില്‍ നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. ബസിറങ്ങി മിനിട്ടുകള്‍ക്കുള്ളില്‍ രണ്ടുപേര്‍ ബെെക്കിലെത്തി പെണ്‍കുട്ടിയെ പിടികൂടുകയായിരുന്നു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പ്രതികളില്‍ ഒരാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. മറ്റൊരാള്‍ മുഖം തുണി ഉപയോഗിച്ച് മറച്ചിരുന്നു. ബെെക്കിലെത്തിയ ഇവര്‍ കുട്ടിയെ ബെെക്കില്‍ കയറ്റാൻ ശ്രമിച്ചു. ബെെക്കില്‍ കയറാൻ കൂട്ടാക്കാതിരുന്ന പെണ്‍കുട്ടിയെ എടുത്തുയര്‍ത്തി ബെെക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഈ സമയം പമ്ബില്‍ കുറച്ചുപേര്‍ നില്‍ക്കുന്നുണ്ടെങ്കിലും ആരും ഇത് തടയാൻ ശ്രമിച്ചില്ല.
ബി.എ വിദ്യാര്‍ത്ഥിനിയായ യുവതി ഏതാനും മിനിറ്റുകള്‍ക്ക് മുമ്ബാണ് അവിടെ ബസില്‍ വന്നിറങ്ങിയത്. കുടുംബാംഗങ്ങളോടൊപ്പം അവധി ആഘോഷിക്കാന്‍ നാട്ടിലെത്തിയതായിരുന്നു യുവതി.
ബസ് ഇറങ്ങിയ ശേഷം പെട്രോള്‍ പമ്ബില്‍ തന്റെ സഹോദരനെ കാത്തു നില്‍ക്കുകയായിരുന്നു. സഹോദരന്‍ എത്തുന്നതിന് മുമ്ബാണ് തട്ടിക്കൊണ്ട് പോകല്‍ അരങ്ങേറിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.