Saturday, December 7, 2024
spot_imgspot_imgspot_img
HomeNews'കേരളത്തിൽ ബാക്കിയാകുന്ന 67 റെയിൽവേ ഗേറ്റുകൾ അടച്ച് പകരം പാലങ്ങൾ വരും';കോട്ടയം റെയിൽവേ സ്റ്റേഷന്റെ രണ്ടാം...

‘കേരളത്തിൽ ബാക്കിയാകുന്ന 67 റെയിൽവേ ഗേറ്റുകൾ അടച്ച് പകരം പാലങ്ങൾ വരും’;കോട്ടയം റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കിയതിലും കോട്ടയം റെയിൽവേ സ്റ്റേഷൻ വികസന ക്രെഡിറ്റ് രണ്ട് എംപിമാർ അവകാശപ്പെടുന്നതിനും ഇടയിൽ വിമർശിച്ചും പരിഹസിച്ചും കേന്ദ്രമന്ത്രി ജോർജ് കുര്യൻ. George Kurien inaugurated the second gate of Kottayam railway station

കോട്ടയം റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടത്തിന്റെയും ടിക്കറ്റ് കൗണ്ടറിന്റെയും ഉദ്ഘാടനം നിർവഹിച്ച സംസാരിക്കായിരുന്നു കേന്ദ്ര മന്ത്രി.

കേന്ദ്രമന്ത്രിയെ ആശംസ പ്രസംഗം എന്ന ആമുഖത്തോടെ റെയിൽവേ ഉദ്യോഗസ്ഥൻ സ്വാഗതം ചെയ്തതും വിവാദമായി.തുടർന്നായിരുന്നു കേരളത്തിലെ റെയിൽവേ പദ്ധതികൾ ഒന്നൊന്നായി എണ്ണിപ്പറഞ്ഞ് കേന്ദ്രമന്ത്രി കത്തി കയറിയത്. നരേന്ദ്രമോദിക്ക് നന്ദി രേഖപ്പെടുത്തിയാണ് കേന്ദ്ര മന്ത്രി പ്രസംഗം ആരംഭിച്ചത് തന്നെ. തുടർന്ന് ഓരോ പദ്ധതികളായി എടുത്തുപറഞ്ഞു.

ഒരു റോളും ഇല്ലെങ്കിലും ക്രെഡിറ്റ് എടുക്കാൻ താൻ വന്നു നിൽക്കുമെന്നും കാരണം താനൊരു രാഷ്ട്രീയക്കാരനാണെന്നും ജോർജ് കുര്യൻ പറഞ്ഞു.

ഇനിയും കേരളത്തിൽ ബാക്കിയാകുന്ന 67 റെയിൽവേ ഗേറ്റുകൾ അടച്ച് പകരം പാലങ്ങൾ വരും. താമസിയാതെ കേരളത്തിലെ ട്രെയിൻ ഗതാഗതത്തിന് വേഗം കൂട്ടാനായി കൂടുതൽ വന്ദേഭാരത് ട്രെയിൻ സർവീസുകളും കുടുതൽ അമൃത് സ്റ്റേഷ നുകളും വരുമെന്നും അദ്ദേഹം പറഞ്ഞു.

മോദി എല്ലാംചെയ്‌താലും രാഷ്ട്രീയക്കാരനാണല്ലോ -എം.പി.ക്ക് മന്ത്രിയുടെ പരിഹാസമറുപടി ഞാൻ മുന്നിൽ വരും; കാരണം ഞാൻ

“മോദി കാര്യം പറഞ്ഞാൽ അത് നടപ്പാക്കും ഞാൻ നടക്കേണ്ടതില്ല. എന്നാലും ഞാൻ വന്നു. കാരണം ഞാനൊരു രാഷ്ട്രീ യക്കാരനാണല്ലോ

2011-ൽ മമതാ ബാനർജി കോട്ടയത്ത് വിഭാവനം ചെയ്ത കോച്ചിങ് ടെർമിനൽ സാ ധ്യമാകാത്തൽ ദീർഘ‌ദൂര ട്രെയിനുകൾ ആരംഭിക്കുന്നതിന് തടസ്സമായെന്നും ഇനി അടിയന്തരമായി അത് നടപ്പാക്കണമെന്നും ഉദ്ഘാടനത്തിന് മുമ്പ് അഡ്വ.കെ.ഫ്രാൻ സിസ് ജോർജ് എം.പി. സംസാരിച്ചതിനോട് പ്രതികരിച്ചാണ് മന്ത്രി സംസാരിച്ച് തുടങ്ങിയത്. പ്രസംഗത്തിലുടനീളം അദ്ദേഹം മോദിയെ പുകഴ്ത്തുകയും ആ മേന്മ രാഷ്ട്രീയക്കാരനായ താൻ മുന്നിൽ വന്ന് നിന്ന് സ്വന്തമാക്കുകയും ചെയ്യും

മോദി ഒരു കാര്യം പ്രഖ്യാപിച്ചാൽ അതു നടപ്പിലാക്കും. അതിനു പിന്നാലെ തന്നെപ്പോലെയുള്ളവർ നടക്കേണ്ട കാര്യമില്ല. പക്ഷേ ക്രെഡിറ്റ് നേടാൻ താൻ വന്നു നിൽക്കും. അതാണു രാഷ്ട്രീയം. കോട്ടയത്തെ ഇരട്ടപ്പാതയുടെ ജോലികൾ ആരംഭിച്ചത് ഒ.രാജഗോപാലാണ്.

കൊച്ചുവേളി സ്റ്റേഷൻ തെരഞ്ഞെടുത്ത് അവിടെ ടെർമിനൽ സ്ഥാപിച്ചത് അദ്ദേഹമാണെന്നും ജോർജ് കുര്യൻ പറഞ്ഞു. ‘ഒരു ക്രെഡിറ്റും അവകാശപ്പെടാതെ യോഗം ഉദ്ഘാടനം ചെയ്യുന്നു’ എന്നു പ്രഖ്യാപിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

ഉദ്ഘാടന സമ്മേളനത്തിലെ പോസ്റ്ററുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിക്കാത്തതിൽ ബിജെപി പ്രവർത്തകർ അസംതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യത്തിൽ കോട്ടയത്ത് റെയിൽവേ ഉദ്യോഗസ്ഥർ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചതെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പിജി ബിജു കുമാർ ആരോപിച്ചു.ഇക്കാര്യം അപ്പോൾ തന്നെ ഓഫീസിലെ ശ്രദ്ധയിൽപ്പെടുത്തി.ഇനി കേന്ദ്ര മന്ത്രാലയത്തിന് പരാതി നൽകും.

ഉദ്ഘാടകനായ കേന്ദ്ര സഹമന്ത്രിയെ ആശംസ പ്രസംഗത്തിനായി റെയിൽവേ ഉദ്യോഗസ്ഥൻ ക്ഷണിച്ചത് കടുത്ത അവഗണനയായെന്നും ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടി.

എംപിമാരായ ജോസ് കെ മാണി ഫ്രാൻസിസ് ജോർജ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments