Sunday, January 26, 2025
spot_imgspot_img
HomeReligionസീറോ മലബാർ സഭയിലെ പുരോഹിതൻ കർദ്ദിനാൾ ജോർജ് കൂവക്കാട് സാർവത്രികസഭയിലെ രാജകുമാരൻ.

സീറോ മലബാർ സഭയിലെ പുരോഹിതൻ കർദ്ദിനാൾ ജോർജ് കൂവക്കാട് സാർവത്രികസഭയിലെ രാജകുമാരൻ.

“കരുണയുള്ളവർ ഭാഗ്യവാൻമാർ, അവർക്ക് കരുണ ലഭിക്കും”. (മത്താ.5/7) ഫാ. ജോർജ്ജ് കൂവക്കാട്ടിലിന്റെ കരുണാർദ്രതയും കാര്യനിർവ്വഹണപാടവവും നേരിട്ട റിഞ്ഞ പരി.ഫ്രാൻസീസ് പാപ്പാ ദൈവികപ്രചോദനത്താൽ അദ്ദേഹത്തിന് സാർവ്വ ത്രികസഭയിലെ രാജകുമാരപദവി കനിഞ്ഞേകി; അത് സ്വർഗ്ഗത്തിന്റെ കാരുണ്യസമ്മാനമാണ്.

ജോർജ്ജ് ജേക്കബ് – അദ്ദേഹം കുടുംബാംഗങ്ങൾക്കും ആത്മസുഹൃത്തുക്കളായ ഞങ്ങൾക്കും ലിജിമോൻ ആയിരുന്നു. കുടുംബവീട് മാമ്മൂട്ടിലായിരുന്നെങ്കിലും നന്നേ ചെറുപ്പം മുതൽ സെമിനാരിയിൽ ചേരുംവരെ ചങ്ങനാശ്ശേരി വടക്കേക്കരയിലെ അമ്മ വീട്ടിലാണ് അദ്ദേഹം വളർന്നത്. ആ സാഹചര്യത്താലാണ് അദ്ദേഹവും വടക്കേക്കരക്കാരനായ ഞാനും ആത്മസുഹൃത്തുക്കളായിത്തീർന്നത്. ഈ സൗഹൃദം എനിക്കു ലഭിച്ച ഒരു ദൈവകൃപയാണ്.

വടക്കേക്കര ഇടവക ദേവാലയത്തിലെ അന്നത്തെ പരിമിതമായ സാഹചര്യത്തിലും ഞങ്ങൾ മതബോധനക്ലാസ്സുകളിലും മറ്റു പരിപാടികളിലും ആത്മാർത്ഥമായി അദ്ദേഹം പങ്കെടുത്തിരുന്നു. യഥാർത്ഥത്തിൽ ലിജിമോൻ്റെ സഭാത്മകജീവിത
ബന്ധത്തിന്റെ അടിത്തറയുറപ്പിച്ചത് ഈ ദേവാലയത്തിലെ പരിശീലനമാണ്. അദ്ദേഹത്തിന്റെ കർദിനാൾ സ്ഥാനലബ്‌ധിയിൽ ഈ ഇടവകയ്ക്ക് അവാകാശപൂർവ്വം അഭിമാനം കൊള്ളാം. ഈ ഇടവകയിലെ കർമ്മരംഗങ്ങളിൽ, ക്രിക്കറ്റ് കളിക്കളത്തിൽ, കലാലയജീ വിതത്തിൽ ഞങ്ങൾ കൈകോർത്തുമുന്നേറിയ ആ കാലഘട്ടത്തിലെ ഓർമ്മകൾ തികച്ചും മധുരപൂർണ്ണമാണ്. ക്രിക്കറ്റ് കളിയിൽ അദ്ദേഹം വളരെ മികവ് പുലർത്തിയിരുന്നു.

ചങ്ങനാശ്ശേരി SB കോളേജിലെ പഠനകാലത്ത് ഞങ്ങൾ CSM-ൻ്റെ സജീവ
പ്രവർത്തകരായിരുന്നു. ജോർജ്ജ് കൂവക്കാട് പ്രസിഡൻ്റാകുന്നത് CSM -ന് നേട്ടമായിരിക്കു മെന്ന് മനസ്സിലാക്കിയ സുഹൃത്തുക്കളായ ഞങ്ങൾ ആ തെരെഞ്ഞെടുപ്പ് മത്സരത്തിൽ ഊർജ്ജസ്വലമായി പ്രവർത്തിച്ച് അദ്ദേഹത്തെ വിജയിപ്പിച്ചു. നേതൃത്വനൈപുണ്യവും കാര്യനിർവ്വഹണശേഷിയും ആരുടെയും ഹൃദയംകവരുന്ന സ്നേഹമസൃണമായ സംഭാഷണ ചാതുര്യവും വശ്യമായ പൂഞ്ചിരിയും ഒത്തിണങ്ങിയ അദ്ദേഹത്തിൻ്റെ സാരഥ്യഘട്ടം CSM – ൻറെ ചരിത്രത്തിലെ സുവർണ്ണദശയായിരുന്നു. വിവിധ കലാലയങ്ങളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ ക്യാമ്പുകളും ജീവകാരുണ്യപ്രവർത്ത നങ്ങളുമെല്ലാം അദ്ദേഹത്തിന്റെ സ്വപ്‌നസാക്ഷാത്കാരങ്ങളായിരുന്നു.

CSM-ന്റെ നേതൃത്വത്തിൽ തെരുവുനാടക മത്സരത്തിൽ പങ്കെടുക്കാൻ ഞങ്ങൾ തീരുമാനിക്കുകയും പ്രശസ്ത‌ സിനിമാസംവിധായകനായിത്തീർന്ന മാർട്ടിൻ പ്രക്കാട്ടും ഞാനും മറ്റ് അംഗങ്ങളും പരിശീലനം നേടി നാടകം അവതരിപ്പിക്കുകയും വിജയം കൈവരിക്കുകയും ചെയ്തു. നാടകകൃത്തും നാടകസംവിധായകനുമായ ജോസഫ് പാണാടൻ സാറാണ് ഞങ്ങൾക്ക് വിദഗ്ധപരിശീലനം നല്‌കിയത്. റിഹേഴ്‌സൽ നടത്തിയിരുന്ന രാത്രികളിൽ ജോർജ്ജ്കുവക്കാട്ട് ഞങ്ങളുടെ പക്കൽ പലപ്രാവശ്യം വന്ന് കാര്യങ്ങൾ അന്വേഷിക്കുകയും ഞങ്ങൾക്ക് ഭക്ഷണം നേരിട്ടുകൊണ്ടുവന്ന് തരുകയും ചെയ്‌തിരുന്നത് സഹപ്രവർത്തക രോടുള്ള അദ്ദേഹത്തിൻ്റെ കനിവിൻ്റെയും കരുതലിന്റെയും മകുടോദാഹരണമാണ്.

വിദേശരാജ്യങ്ങളിലായിരുന്നപ്പോഴും റോമിലായിരിക്കുമ്പോഴും ജോർജ്ജ് കൂവക്കാട്ട് അച്ചൻ ക്ലേശമനുഭവിക്കുന്ന പല കുടുംബങ്ങൾക്കും ആത്മസുഹൃ ത്തക്കളുടെ സഹകരണത്തോടെ ആവശ്യമായ സഹായങ്ങൾ ചെയ്‌തുകൊണ്ടിരിക്കുന്നുവെന്നത് അദ്ദേഹത്തിന്റെ കാരുണൃ പ്രൃത്തിയെയാണ് പ്രതിഫലിപ്പിക്കുന്നത് .

അദ്ദേഹം നാട്ടിൽ വരുമ്പോഴൊക്കെ പല കുടുംബങ്ങളും സന്ദർശിച്ച് സ്നേഹം പങ്കുവെച്ചിരുന്നു. ഞാൻ UK യിൽ ആയിരിക്കു മ്പോഴും അദ്ദേഹം വീട്ടിൽ ചെന്ന് എൻ്റെ മാതാപിതാക്കളെ കാണാറുണ്ടായിരുന്നുവെന്നത് എന്നോടുള്ളആത്മസൗഹൃദത്തിൻ്റെ സജീവസാക്ഷ്യമായി ഞാൻ മനസ്സിലാക്കുന്നു.

“കാരുണ്യം, ആനന്ദത്തിന്റെയും പ്രശാന്തതയുടെയും സമാധാനത്തിൻ്റെയും ഉറവ യാണ്.” പരി.ഫ്രാൻസിസ് പാപ്പായുടെ ഈ ഉദ്ബോധനം പൂർണ്ണമായി ഉൾക്കൊള്ളാനും പുതിയ ഉത്തരവാദിത്വം ദൈവത്തിനും ദൈവജനത്തിനും പ്രീതികരമാംവിധം നിർവ്വഹിക്കാനും അത്യുന്നത കർദിനാൾ ജോർജ്ജ് കൂവക്കാട്ടു പിതാവിന് അനുഗ്രഹവർഷം ലഭി ക്കാൻ ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു; സ്നേഹാശംസകൾ ഹൃദയപൂർവ്വം നേർന്നുകൊള്ളുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments