Thursday, May 1, 2025
spot_imgspot_img
HomeNewsIndiaകേരളത്തില്‍ തുടര്‍ ഭരണം കിട്ടിയത് സി പിഎം സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനം കൊണ്ടെന്ന് ഗെഹ്ലോട്ട്; ഔചിത്യമില്ലായ്മയെന്ന്...

കേരളത്തില്‍ തുടര്‍ ഭരണം കിട്ടിയത് സി പിഎം സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനം കൊണ്ടെന്ന് ഗെഹ്ലോട്ട്; ഔചിത്യമില്ലായ്മയെന്ന് സതീശന്‍

ജോധ്പൂര്‍: കേരളത്തിലെ സിപിഐഎമ്മിന്റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട്. കേരളത്തില്‍ സിപിഐഎമ്മിന് തുടര്‍ഭരണം ലഭിച്ചത് മികച്ച പ്രവര്‍ത്തനം കൊണ്ടാണെന്ന് ഗെഹ്ലോട്ട് പറഞ്ഞു. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

Gehlot said that the continued rule in Kerala was due to the good work of the CPM government

‘രാജസ്ഥാനില്‍ ഭരണത്തുടര്‍ച്ച ഉറപ്പാണ്. ഈ സര്‍ക്കാര്‍ തുടരണമെന്നാണ് ജനങ്ങളുടെ പ്രതികരണങ്ങളില്‍ നിന്നും മനസ്സിലായത്. കഴിഞ്ഞ 70 വര്‍ഷക്കാലം കേരളത്തില്‍ സിപിഐഎമ്മും കോണ്‍ഗ്രസും തമ്മില്‍ മാറി മാറി ഭരിക്കുകയാണ് എന്നാല്‍ ഇത്തവണ ഭരണമാറ്റം സംഭവിച്ചു. സിപിഐഎമ്മിന് തുടര്‍ഭരണം ലഭിച്ചു. അവര്‍ ചെയ്ത മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളാണ് തുടര്‍ഭരണത്തിലെത്തിച്ചത്.’ അശോക് ഗെഹ്ലോട്ട് പറഞ്ഞു.

കൊവിഡ് കാലത്തെ രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഭരണം ജനം മനസ്സിലാക്കിയതാണ്. ഭില്‍വാര മോഡല്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ ചര്‍ച്ചയായതാണ്. സര്‍ക്കാരിന്റെ പദ്ധതികളും ഭരണവും ജനങ്ങള്‍ ഇഷ്ടപ്പെട്ടുവെന്നാണ് ജനങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നും ഗെഹ്ലോട്ട് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അതേസമയം അശോക് ഗെഹ്ലോട്ടിന്റെ പ്രതികരണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. രാജസ്ഥാന്‍ മുഖ്യമന്ത്രി കേരള സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചതായി അറിയില്ല. ഇനി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ഔചിത്യമില്ലായ്മയാണെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments