Tuesday, July 8, 2025
spot_imgspot_img
HomeCinemaCelebrity Newsഎന്നെത്തന്നെ ഞാൻ ഇഷ്ടപ്പെടാൻ തീരുമാനിച്ചു, അല്ലാതെ നോ രക്ഷ : ​ഗായത്രിയെ എയറിലാക്കി ആരാധകർ

എന്നെത്തന്നെ ഞാൻ ഇഷ്ടപ്പെടാൻ തീരുമാനിച്ചു, അല്ലാതെ നോ രക്ഷ : ​ഗായത്രിയെ എയറിലാക്കി ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഗായത്രി സുരേഷ്. മിസ് കേരളയായി സിനിമയിലേക്ക് എത്തിയ താരമാണ് ഗായത്രി. കുഞ്ചാക്കോ ബോബൻ നായകനായ ജംനപ്യാരി എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. പിന്നീട് മലയാളത്തിലും തെലുങ്കിലും ആയി നിരവധി സിനിമകളിൽ ഗായത്രി സുരേഷ് അഭിനയിച്ചു.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഗായത്രി പോസ്റ്റ് ചെയ്ത ഒരു പുതിയ ചിത്രവും അതിന് നൽകിയ ഒരു ക്യാപ്ഷനുമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘ഞാൻ എന്നെത്തന്നെ ഇഷ്ടപ്പെടാൻ തീരുമാനിച്ചു, അല്ലാതെ നോ രക്ഷ’ എന്നാണ് ഗായത്രി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഈ ക്യാപ്ഷനിൽ കയറിക്കൊളുത്തിയിരിക്കുകയാണ് ആരാധകർ.

മലയാള സിനിമയിൽ ഇത്രയും മൊഞ്ചുള്ള വേറെ കുട്ടിയില്ല.. എന്നാലും എവിടെയോ ഒരു തകരാറ് പോലെ, എന്നും AIR ഇൽ തന്നെ എന്നൊക്കെയാണ് ആരാധകരുടെ കമന്റ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments