Saturday, May 17, 2025
spot_imgspot_img
HomeNews'കിഴവി, മൊട്ട തുടങ്ങിയ വിളികള്‍ എന്നെ ആളുകൾ വിളിക്കുന്നു, തന്റെ രൂപം കണ്ടു ആളുകൾ കളിയാക്കുന്നു...

‘കിഴവി, മൊട്ട തുടങ്ങിയ വിളികള്‍ എന്നെ ആളുകൾ വിളിക്കുന്നു, തന്റെ രൂപം കണ്ടു ആളുകൾ കളിയാക്കുന്നു : പ്രിത്വിരാജിന്റെ ആദ്യകാല നായിക : സൗന്ദര്യം എന്നത് ബാഹ്യ സൗന്ദര്യം അല്ലെന്ന് താരം

തിയേറ്ററുകളിൽ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ടെലിവിഷനിലൂടെ കാഴ്ചക്കാരെ നേടിയ രാജസേനൻ ചിത്രമായിരുന്നു നക്ഷത്ര കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി. പൃഥ്വിരാജിന്റേതായി ആദ്യം റിലീസ് ചെയ്ത ചിത്രമായിരുന്നു ഇത്. പൃഥ്വിയ്ക്കൊപ്പം തന്നെ അതിലെ നായിക ഗായത്രി രഘുറാമും അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു. gayathri raghuram prithvirajs first heroine

ഒന്നോ രണ്ടോ സിനിമകളിൽ അഭിനയിച്ച ശേഷം മലയാള സിനിമയിൽ കാണാതായ ഒരുപിടി നടിമാരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് നടി ഗായത്രി രഘുറാം. ഗായത്രിയെ ആദ്യമായും അവസാനമായും മലയാളത്തിൽ കാണുന്നതും ഈ ചിത്രത്തിലാണ്. ശേഷം തമിഴിലും തെലുങ്കിലുമായി ശ്രദ്ധകൊടുക്കുകയായിരുന്നു നടി.

എന്നാൽ അധികം വൈകാതെ താരം അഭിനയം വിട്ടു. വിവാഹശേഷം ഭർത്താവിനൊപ്പം വിദേശത്തേക്ക് പോയതോടെയാണ് ഗായത്രി അഭിനയം നിർത്തിയത്.

വിവാഹ മോചനത്തിന് ശേഷം സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ സജീവമായിരുന്നു ഗായത്രി. അടുത്തിടെ തലമുണ്ഡനം ചെയ്തുള്ള ഗായത്രിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

ഇപ്പോഴിതാ സാൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ള ഗായത്രിയുടെ ചിത്രങ്ങളും വീഡിയോയും വൈറലാവുകയാണ്.

ഗായത്രിയുടെ പുതിയ ലുക്കിന് വളരെയധികം പരിഹാസങ്ങൾ നടിക്ക് നേരിടേണ്ടി വരുന്നുണ്ട്. മുടിയൊക്കെ മൊട്ടയടിച്ചു നരകറുപ്പിക്കാതെയും ഒക്കെയുള്ള പല ലുക്കിലാണ് ഗായത്രി.

തൻ്റെ നര കറുപ്പിക്കാതെയും മൊട്ടയടിച്ചതിൻ്റെയും ഒക്കെ പേരിൽ നിരവധി പരിഹാസങ്ങൾ താരത്തിന് ഏറ്റുവാങ്ങേണ്ടി വരുന്നു. എന്നാൽ ഗായത്രി പറയുന്നത് സൗന്ദര്യം എന്നാൽ ആന്തരിക സൗന്ദര്യം മാത്രമാണ് എന്നാണ് താൻ വിശ്വസിക്കുന്നത് എന്ന്.

ഹെയർ സ്റ്റൈൽ ചെയ്യണമെന്നെല്ലാം എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. ഇതും അഴകാണ്. അത്രയും ചിലവില്ലാതെ സുന്ദരിയാകാം എന്ന് ചിന്തിച്ചു നോക്കൂവെന്നും ഗായത്രി പറഞ്ഞു.ഗലാട്ട ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments