റോബിൻ ബസ് സർവീസ് നടത്തുന്നതിന് ഒസ്ട്രേലിയയിൽ നിന്നും ധന സഹായം. ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിൽ ഉള്ള അജി ജോൺ എടയാർആണ് റോബിൻ ബസിനു സർവീസ് നടത്താൻ ഇപ്പോൾ ആദ്യ സഹായമായ 10000 രൂപ നൽകിയത്.
Funding from Australia for Robin Bus
റോബിൻ ബസിനെ കുറിച്ച് തനിക്ക് അറിയിലെന്നും നേരിട്ട് കണ്ടിട്ടില്ലെന്നും ഏത് പാർട്ടിക്കാരനാണെന്ന് അറിയില്ല എന്നും അജി വക്തമാക്കി. സർക്കാരാണ് കുഞ്ഞു കുട്ടികളെപ്പോലെ അദ്ദേഹത്തെ തോൽപ്പിക്കാൻ ശ്രമിക്കുന്നത്, പക്ഷെ അദ്ദേഹം ചെയ്തത് തെറ്റാണെങ്കിൽ വണ്ടി റോഡിലിറങ്ങരുത്. അതിന് വ്യക്തമായ നിയമം വേണം, ഹൈക്കോടതി എന്തുകൊണ്ടാണ് പകുതി അംഗീകാരവും പകുതി അംഗീകാരമില്ലായ്മയും കൊടുത്തത്. ഏത് രാഷ്ടീയ പാർട്ടി വന്നാലും സാധരണക്കാരനെ ബുദ്ധിമുട്ടിച്ച് കൈക്കൂലി വാങ്ങുന്ന പങ്ക് നമ്മുടെ നാട്ടിലെ സർക്കാർ ജീവനക്കാർക്കുണ്ടെന്നും അദേഹം പറയുന്നു