Saturday, January 25, 2025
spot_imgspot_img
HomeNewsKerala News8 വർഷത്തെ പ്രണയം; നാളെ അനുവിന്റെ പിറന്നാൾ, കുടുംബങ്ങൾ തമ്മിൽ വർഷങ്ങളുടെ പരിചയം, അനുവും നിഖിലും...

8 വർഷത്തെ പ്രണയം; നാളെ അനുവിന്റെ പിറന്നാൾ, കുടുംബങ്ങൾ തമ്മിൽ വർഷങ്ങളുടെ പരിചയം, അനുവും നിഖിലും ഒന്നിച്ചുള്ള ജീവിതം ആരംഭിച്ചിട്ട് ദിവസങ്ങൾ : അലക്ഷ്യമായും അശ്രദ്ധമായും വാ​ഹനമോടിച്ചെന്ന് എഫ്ഐആർ

പത്തനംതിട്ട: അനുവിന്റെ ജന്മദിനമാണ് നാളെ . ക്രിസ്തുമസും ന്യൂഇയറും കുടുംബത്തോടൊപ്പം ആഘോഷിക്കാൻ പറന്നെത്തിയാതായിരുന്നു അവർ. എന്നാൽ ഇന്ന് ആ നാടും വീടും അവരെ ഓർത്ത് കണ്ണീരണിയുകയാണ്.Four of family returned from trivandrum airport Killed as Car Collides with Sabarimala Pilgrim Bus

എട്ട് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 15 ദിവസങ്ങൾക്ക് മുമ്പാണ് ഇരുവരും ഒന്നായത്. ഒന്നിച്ചുള്ള അനുവിന്റെ പിറന്നാളും ആദ്യ ക്രിസ്മസിനുമായി ഇരു വീടുകളും ഒരുങ്ങിയിരുന്നു. എന്നാൽ അപ്രത്യക്ഷിതമായാണ് ഇരുകുടുംബങ്ങളെയും തേടി മരണ വാർത്ത എത്തിയത്.

പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കലഞ്ഞൂർ മുറിഞ്ഞകല്ലിൽ ആണ് ശബരിമല തീർത്ഥാടകരുടെ ബസ്സിലേക്ക് കാർ ഇടിച്ചുകയറിയത്. സംഭവത്തിൽ അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് എഫ്ഐആർ. കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് എഫ്ഐആറിൽ പറയുന്നു. സംഭവ സ്ഥലത്ത് സ്ഥിരമായി അപകടം നടക്കാറുണ്ടെന്ന് നാട്ടുകാരും പറയുന്നുണ്ട്. മല്ലശ്ശേരി സ്വദേശികളായ നിഖിൽ, അനു, ബിജു പി ജോർജ്, മത്തായി ഈപ്പൻ എന്നിവരാണ് മരിച്ചത്. അപകടം നടക്കുന്നതിന് തൊട്ടു മുന്‍പ് കാര്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നിഖിലിന്റെ സഹോദരി വിദേശത്ത് നിന്ന് എത്തിയതിന് ശേഷമായിരിക്കും സംസ്കാരം നടക്കുക.

മധുവിധു ആഘോഷിക്കാൻ മലേഷ്യയിലേക്ക് പോയി മടങ്ങിയെത്തിയ ഇവരെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ പോയതായിരുന്നു ബിജു ജോർജും മത്തായി ഈപ്പനും. നിഖിലിന്റെ അച്ഛനാണ് മത്തായി ഈപ്പൻ. അനുവിന്റെ പിതാവാണ് ബിജു ജോർജ്. കാനഡയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന നിഖിൽ കഴിഞ്ഞ മാസം 25നാണ് വിവാഹത്തിനായി നാട്ടിലെത്തിയത്.

കാർ അമിതവേഗത്തിൽ വന്നിടിച്ചു എന്നാണ് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന്റെ ഡ്രൈവർ സതീഷ് പറയുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments