Tuesday, July 8, 2025
spot_imgspot_img
HomeNewsIndiaമുന്‍ വിദേശകാര്യ മന്ത്രി കെ നട്വര്‍ സിങ് അന്തരിച്ചു

മുന്‍ വിദേശകാര്യ മന്ത്രി കെ നട്വര്‍ സിങ് അന്തരിച്ചു

ന്യൂഡൽഹി: മുൻ വിദേശകാര്യ മന്ത്രി കെ. നട്വര്‍ സിംഗ് (93) അന്തരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മുൻ കോൺഗ്രസുകാരനായ നട്വർ സിംഗ്, പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ കീഴിലുള്ള ഒന്നാം യുപിഎ സർക്കാരിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായിരുന്നു. പാക്കിസ്ഥാനിലെ ഇന്ത്യൻ അംബാസഡറും ആയിരുന്നു.

1984ൽ രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു. നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് നട്വർ സിംഗ്. 1931-ൽ രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലാണ് നട്വർ സിംഗ് ജനിച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments