തിരുവനന്തപുരം: വർക്കലയിൽ ഷവർമയും അൽഫാമും കുഴിമന്തിയും കഴിച്ച് 22 പേർ ആശുപത്രിയിൽ. ന്യൂ സ്‌പെെസി, എലിഫന്റ് ഈറ്ററി എന്നി ഹോട്ടലുകളിൽ നിന്ന് ഭക്ഷണങ്ങൾ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തുടർന്ന് രണ്ട് ഹോട്ടലുകളും ആരോഗ്യവകുപ്പ് അടപ്പിച്ചു.
ഒരേ മാനേജ്മെന്റിന് കിഴീലുള്ള ഈ ഹോട്ടലുകളിൽ നേരത്തെയും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷ ബാധയേറ്റിരിന്നു.രാവിലെയോടെ തലവേദനയും ഛർദിയും വയറുവേദനയും വയറിളക്കവും കൂടിയതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ തേടിയവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.