Thursday, May 1, 2025
spot_imgspot_img
HomeNewsപത്തനംതിട്ടയിലെ പമ്പ ത്രിവേണിയില്‍ പ്രളയ മുന്നറിയിപ്പ്; നദിയില്‍ നിന്നും മൃഗങ്ങളുടെ മൃതദേഹ അവശിഷ്ടങ്ങളുൾപ്പെടെ അടിയന്തിരമായി നിക്കം...

പത്തനംതിട്ടയിലെ പമ്പ ത്രിവേണിയില്‍ പ്രളയ മുന്നറിയിപ്പ്; നദിയില്‍ നിന്നും മൃഗങ്ങളുടെ മൃതദേഹ അവശിഷ്ടങ്ങളുൾപ്പെടെ അടിയന്തിരമായി നിക്കം ചെയ്യണമെന്ന് ദുരന്തനിവാരണ അതോറിറ്റി ഉത്തരവ്

പത്തനംതിട്ട: പമ്പ ത്രിവേണിയില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉത്തരവ്. പമ്പാ ത്രിവേണിയിലെ സാഹചര്യം അതീവ ഗുരുതരം എന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. നദിയില്‍ മൃഗങ്ങളുടെ മൃതദേഹ അവശിഷ്ടങ്ങളും പാറക്കല്ലുകളുമാണെന്നും ഇവ അടിയന്തരമായി നീക്കം ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു.

നവംബറില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ പമ്പ ത്രിവേണ കരകവിയും എന്നും മുന്നറിയിപ്പുണ്ട്. എന്നാല്‍ ഉത്തരവില്‍ പറയുന്നവ അടിയന്തരമായി ചെയ്തുതീര്‍ക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ അല്ലെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജില്ലാ കളക്ടര്‍ ചെയര്‍മാനായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments